ഹേ ഹേ... ലല്ലല്ലാലലാ....
ഓഹോ... ഓഹോ... ലലലല്ലാലലലാ
ഇണപിരിയാത്ത സുഹൃത്തുക്കള്‍ ഞങ്ങള്‍
ഇരുവരുമൊരുഞെട്ടില്‍ വിടര്‍ന്ന പൂക്കള്‍
ഒരുമതമൊരുദൈവം ഒരുജാതി
ഞങ്ങള്‍ ഒരുമിച്ചുറങ്ങുമെന്നും പതിവായി
അഴിച്ചുവിട്ടാല്‍ പടക്കുതിര അളിയന്‍
അടുത്താല്‍ ആര്‍ക്കുമൊരു തേന്‍വരിക്ക
ജീവന്‍ വേണേലും വലിച്ചെറിയും
പക്ഷേ വേലവെയ്ക്കുന്നവന്റെ വേരരിയും
പിറവിയില്‍ മനുഷ്യനെത്ര പരിശുദ്ധന്‍
എന്നാല്‍ വളരുമ്പോളവനെത്ര കാപാലികന്‍
കേവലമൊരുചാണ്‍ വയറുനിറയ്ക്കാന്‍
ഓരോരോ വേഷത്തിലഭിനയിക്കും - അവര്‍
ഓരോരോ വേഷത്തിലഭിനയിക്കും