ഇല്ലില്ല മറക്കില്ല നിന്നെഞാനെന്നോമലേ
എന്റെയീ നെഞ്ചില്‍ പ്രാണസ്പന്ദനമുണ്ടെങ്കില്‍
ജീവസ്പന്ദനമുണ്ടെങ്കില്‍
ഈരാവും ഈനിലാവും
നീലവാനില്‍ പൂക്കും താരകവും
നമ്മളൊന്നായ് കണ്ടിടുമീ
പൊന്നിന്‍ കിനാവും
ചുണ്ടില്‍ നീയൊളിച്ചുവെച്ച
ചുംബനങ്ങള്‍ ഓരോന്നായി
ചുണ്ടുകളാല്‍ത്തന്നെയിവന്‍
കണ്ടെടുത്തീടും
കണ്ടീടട്ടെ പാരും വിണ്ണും
വിണ്ണിലുള്ള താരകങ്ങളും
മണ്ണിലുള്ള മാനവരും
കണ്ടുകൊതിച്ചോട്ടെ