ഇല കൊഴിഞ്ഞ തരുനിരകൾ
ഇക്കിളിയാർന്നു വീണ്ടും
തളിർ വന്നു തുടു പുളക
തളിരുകൾ വന്നൂ
പോയ് വരൂ ശിശിരമേ പോയ് വരൂ
നീ വരൂ വസന്തമേ നീ വരൂ
ഇരു ഹൃദയശലഭങ്ങൾ ചിറകു വിടർത്തീ
ഋതുമംഗല മലർമങ്കകൾ ചിലമ്പു ചാർത്തീ
മുഗ്ഗ്ദ്ധ ലജ്ജ മുത്തു വെച്ച മുഖപടം നീക്കി
നൃത്തമാടാൻ വരൂ വരൂ വസന്ത നർത്തകി
(ഇലകൊഴിഞ്ഞ..)
ഇരുഹൃദയ ചഷകങ്ങൾ നിറയുകയായീ
ഋതുസുന്ദരി മലർമഞ്ജരി അണിയുകയായീ
എത്ര പൂക്കൾ എത്ര പൂക്കൾ നിൻ മുടിച്ചാർത്തിൽ
എത്രയീണമെത്രയീണം നിൻ മുളം തണ്ടിൽ
(ഇലകൊഴിഞ്ഞ..)
ila kŏḻiñña taruniragaḽ
ikkiḽiyārnnu vīṇḍuṁ
taḽir vannu tuḍu puḽaga
taḽirugaḽ vannū
poy varū śiśirame poy varū
nī varū vasandame nī varū
iru hṛdayaśalabhaṅṅaḽ siṟagu viḍarttī
ṛtumaṁgala malarmaṅgagaḽ silambu sārttī
muggddha lajja muttu vĕcca mukhabaḍaṁ nīkki
nṛttamāḍān varū varū vasanda narttagi
(ilagŏḻiñña..)
iruhṛdaya saṣagaṅṅaḽ niṟayugayāyī
ṛtusundari malarmañjari aṇiyugayāyī
ĕtra pūkkaḽ ĕtra pūkkaḽ nin muḍiccārttil
ĕtrayīṇamĕtrayīṇaṁ nin muḽaṁ taṇḍil
(ilagŏḻiñña..)