Idile oru pula

ഇതിലെ ഒരു പുഴ
Year
Language

ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി
അതിന്‍റെ അലകളില്‍ അനുരാഗ ലഹരിയില്‍ അറിയാതെ ഞാനിന്നു മുഴുകി
ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി

കുറുനിര തഴുകും നിന്‍ കുളുര്‍ നെറ്റിത്തടത്തില്‍
കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും
മുഴുതിങ്കള്‍ നാണിക്കും
ഈ മിഴിയിനയില്‍ നീ വിടര്‍ത്തും മലരുകളില്‍ (2)
ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍ തുമ്പിയാകും (ഇതിലെ)

അരുണിമ മെഴുകുമീ ചൊടികളിലുതിരും
പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എനിക്കെന്തോരാവേശം
എനിക്കെന്തോരാവേശം
ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ (2)
ഇന്ന് നീയൊരു മഞ്ചമാകും പൂ മഞ്ചമാകും (ഇതിലെ)

idilĕ ŏru puḻayŏḻugi ivaḽuḍĕ aḻaginṟĕ puḻayŏḻugi
adinṟĕ alagaḽil anurāga lahariyil aṟiyādĕ ñāninnu muḻugi
idilĕ ŏru puḻayŏḻugi ivaḽuḍĕ aḻaginṟĕ puḻayŏḻugi

kuṟunira taḻuguṁ nin kuḽur nĕṭrittaḍattil
kuṅgumappūṁpŏṭṭu kaṇḍāl tiṅgaḽ nāṇikkuṁ
muḻudiṅgaḽ nāṇikkuṁ
ī miḻiyinayil nī viḍarttuṁ malarugaḽil (2)
inn ñānŏru tumbiyāguṁ ten dumbiyāguṁ (idilĕ)

aruṇima mĕḻugumī sŏḍigaḽiludiruṁ
puñjirippūmŏṭṭu nuḽḽān ĕnikkĕndorāveśaṁ
ĕnikkĕndorāveśaṁ
ī vijanadayil ñānŏrukkuṁ maṇiyaṟayil (2)
inn nīyŏru mañjamāguṁ pū mañjamāguṁ (idilĕ)