Idaanu kayyoor

ഇതാണു കയ്യൂര്‍
Year
Language

ഇതാണ് കയ്യൂർ,കയ്യൂർ
ഇരുട്ടിനെതിരെ ഇന്ത്യയുയർത്തിയ
കെടാത്ത സൂര്യജ്വാല
ഇതാണ് കയ്യൂർ,കയ്യൂർ

കറുത്ത കൈകളിലരിവാളുകളുടെ
കരുത്തുണർന്നൊരു പുലർവേള
വിയർപ്പു ചിന്തും കൈയ്യുകളരിവാ-
ളുയർത്തി നിന്നൊരു പുലർവേള

ഒരു കുഗ്രാമം പോറ്റി വളർത്തിയ
ചെറിയ മനുഷ്യരിൽ നിന്നും
ഒരു തീപ്പൊരിയായ് തീനാമ്പുകളായ്
പടർന്നതാണീ ജ്വാല
(ഇതാണ് കയ്യൂർ,കയ്യൂർ)

പിടഞ്ഞു ജീവൻ വെടിയുമ്പോഴും
അവരുടെ ചുണ്ടിലെ മന്ത്രം
പടർന്നു കയറുകയാണത് യുഗയുഗ
സമരപഥങ്ങളിൽ വീണ്ടും

രക്തം പുരണ്ട ബലിപീഠങ്ങളിൽ
നിന്നുമുണർന്നൊരു ഗാഥ വീരഗാഥ
ഉച്ചശ്രുതിയിൽ ഭാരതമൊന്നാ-
യേറ്റു പാടിയ ഗാഥ ,മോചനഗാഥ
(ഇതാണ് കയ്യൂർ,കയ്യൂർ)

idāṇ kayyūr,kayyūr
iruṭṭinĕdirĕ indyayuyarttiya
kĕḍātta sūryajvāla
idāṇ kayyūr,kayyūr

kaṟutta kaigaḽilarivāḽugaḽuḍĕ
karuttuṇarnnŏru pularveḽa
viyarppu sinduṁ kaiyyugaḽarivā-
ḽuyartti ninnŏru pularveḽa

ŏru kugrāmaṁ poṭri vaḽarttiya
sĕṟiya manuṣyaril ninnuṁ
ŏru tīppŏriyāy tīnāmbugaḽāy
paḍarnnadāṇī jvāla
(idāṇ kayyūr,kayyūr)

piḍaññu jīvan vĕḍiyumboḻuṁ
avaruḍĕ suṇḍilĕ mandraṁ
paḍarnnu kayaṟugayāṇat yugayuga
samarabathaṅṅaḽil vīṇḍuṁ

raktaṁ puraṇḍa balibīṭhaṅṅaḽil
ninnumuṇarnnŏru gātha vīragātha
uccaśrudiyil bhāradamŏnnā-
yeṭru pāḍiya gātha ,mosanagātha
(idāṇ kayyūr,kayyūr)