സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയ്
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്
ഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായ്
ഞാന്‍ ഏകയായ്.....ഞാന്‍ ഏകയായ്
നിന് വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായ്
സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയ്
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്
അച്ഛന്റെ സ്വപ്നമോ പ്രണയത്തിന് ദാഹമോ
ഇതിലേതെന് ദൈവമേ വലുതേതെന്നോതുമോ
കനിവില്ലാ കാലമേ വിധി തീര്‍ക്കും കെണികളില്‍
ഇനി മുന്നോട്ടണയുവാന് വഴിയേതെന്നോതുമോ
ഓര്‍മ്മകള്‍ മായ്ക്കുവാന്‍ എന്തെളുപ്പം
മറവിയില്‍ മുങ്ങുവാന്‍ എന്തെളുപ്പം
മായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോ
ആ കനവിലെ മുറിവുകള്‍
സന്ധ്യയാം കടലിലെ സൂര്യന് എങ്ങോട്ടു പോയ്
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയ്
ഞാന്‍ അറിയാതെന്നിലെ മുരളിയിലൊരു ഗാനമായ്
ഞാന്‍ അറിയാതെന്നിലേ തേന്‍ തുളുമ്പും ഈണമായ്
അനുരാഗം വന്നതും അതു മെല്ലെ പൂത്തതും
പ്രണയത്തിന് ശലഭമായ് അവ മെല്ലെ പറന്നതും
വെറുതെയെന്നോതുവാന് എന്തെളുപ്പം
വ്യർത്ഥമെന്നോതുവാന് എന്തെളുപ്പം
എന്‍ കരളേ എങ്ങു നീ....എന്‍ നിഴലേ എങ്ങു നീ
ഈ വീഥിയില്‍ ഞാന്‍ മാത്രമായ്......
(സന്ധ്യയാം.....)