Hrdayasakhee (D)

ഹൃദയസഖീ (D)
Work
Year
Language

ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും
എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി
നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ
(ഹൃദയസഖീ സ്നേഹമയീ..)

നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ
നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ
കസ്തുരി മാനെ തേടുന്നതാരെ നീ
നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ
ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു..
(ഹൃദയസഖീ സ്നേഹമയീ..)

ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ
കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ
ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍
നിന്നെ ഞാന്‍ കാത്തു നില്പൂ
നിന്നെ ഞാന്‍ കാത്തു നില്പൂ.
(ഹൃദയസഖീ സ്നേഹമയീ..)

hṛdayasakhī snehamayī
ātmasakhī anurāgamayī
ĕndinu nin nŏmbaraṁ iniyuṁ
ĕndinu nin novugaḽ iniyuṁ
ĕnnuṁ nin duṇayāyi niḻalāyi
nin arigil ñān uṇḍallo
(hṛdayasakhī snehamayī..)

nī uṟaṅṅuvoḽaṁ innuṁ ñān uṟaṅṅiyillallo
nī uṇarnnu nokkumboḽuṁ ninṟĕ kūḍĕ uṇḍallo
kasturi mānĕ teḍunnadārĕ nī
ninnilĕ gandhaṁ teḍunnadĕṅṅu nī
omale kaṇduṟakku ĕn omale kaṇduṟakku..
(hṛdayasakhī snehamayī..)

o keṭṭaṟiñña vārtta ŏnnuṁ satyamalla pŏnne
kaṇḍaṟiñña saṁbhavaṅṅaḽ satyamalla kaṇṇe
āyiraṁ kaṇgaḽāl ā mukhaṁ kāṇuvān
āyiraṁ kaigaḽāl mĕyyoḍu serkkuvān
ninnĕ ñān kāttu nilbū
ninnĕ ñān kāttu nilbū.
(hṛdayasakhī snehamayī..)