Hrdayaraagam

ഹൃദയരാഗം
Work
Language

ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം അണിയുവാനായ്
തേനലയില്‍ വിടരും മലരായ്
പൂമഴയില്‍ ഉണരും ശ്രുതിയായ്‌
ഞാനെന്നും പാടാം നിന്‍ ഗാനം..
താരാട്ടിന്നീണം മൂളും പീലിത്തിങ്കൾ ഞാന്‍...
ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം..............

കമലദളം മൂടീടും നീരാഴിത്തീരം തോറും
മാര്‍ മൂടിപ്പോകും പൂങ്കാറ്റേ
വളയണിയും മോഹത്തിന്‍ കൂണാരപ്പൂക്കള്‍ ചൂടി
ശൃംഗാരം മൂളും തൈക്കാറ്റേ....
മഞ്ജുമുത്തം തൂകുമ്പോള്‍ മഞ്ഞിലഞ്ഞി പൂക്കുമ്പോള്‍
വര്‍ണ്ണചിത്രപ്പൂക്കൂട്ടില്‍ സ്വപ്നരാഗം തീര്‍ക്കാമോ
പൂ ചൂടുമെന്‍ ആത്മാവിലെ മോഹങ്ങളേ...ഹേ...

ഇണ തിരയും മാനോടും മഞ്ചാടിക്കാട്ടിനുള്ളില്‍
പയ്യാരം മൂളും പൂമൈനേ....
ഇലപൊഴിയും കാലത്തില്‍ കൌമാരപ്രായം തോറും
ഹിന്ദോളം പാടും തേന്‍മൈനേ...
ചന്ദനത്തൈമാസത്തില്‍ ചന്ദ്രഹാരം ചൂടുമ്പോള്‍
പദ്മരാഗം തൂകീടും സ്വര്‍ണ്ണനാളം തീർക്കാമോ
സ്നേഹാർദ്രമെൻ ആവേശമാം ദാഹങ്ങളേ....ഹേ...
(ഹൃദയരാഗം പകരുവാനായ്....)

hṛdayarāgaṁ pagaruvānāy
mṛdula bhāvaṁ aṇiyuvānāy
tenalayil viḍaruṁ malarāy
pūmaḻayil uṇaruṁ śrudiyāy‌
ñānĕnnuṁ pāḍāṁ nin gānaṁ..
tārāṭṭinnīṇaṁ mūḽuṁ pīlittiṅgaḽ ñān...
hṛdayarāgaṁ pagaruvānāy
mṛdula bhāvaṁ..............

kamaladaḽaṁ mūḍīḍuṁ nīrāḻittīraṁ toṟuṁ
mār mūḍippoguṁ pūṅgāṭre
vaḽayaṇiyuṁ mohattin kūṇārappūkkaḽ sūḍi
śṛṁgāraṁ mūḽuṁ taikkāṭre....
mañjumuttaṁ tūgumboḽ maññilaññi pūkkumboḽ
varṇṇasitrappūkkūṭṭil svapnarāgaṁ tīrkkāmo
pū sūḍumĕn ātmāvilĕ mohaṅṅaḽe...he...

iṇa tirayuṁ mānoḍuṁ mañjāḍikkāṭṭinuḽḽil
payyāraṁ mūḽuṁ pūmaine....
ilabŏḻiyuṁ kālattil kaൌmāraprāyaṁ toṟuṁ
hindoḽaṁ pāḍuṁ tenmaine...
sandanattaimāsattil sandrahāraṁ sūḍumboḽ
padmarāgaṁ tūgīḍuṁ svarṇṇanāḽaṁ tīrkkāmo
snehārdramĕn āveśamāṁ dāhaṅṅaḽe....he...
(hṛdayarāgaṁ pagaruvānāy....)