ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽപ്പൂ ഞാന്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽപ്പൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍
അനുപദമെന്നില്‍ നിന്‍ ചലനങ്ങള്‍ അറിവൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍....
ഈ വിരഹത്തിന്‍ വേദനയറിവൂ
നമ്മുടെ ചേതന മാത്രം
പിടയും കരളിന്‍ നാദം നീളെ
മാറ്റൊലിയാകും നേരം
നിന്നെക്കൂടാതെന്നുള്ളിൻ കിളി ഉറങ്ങാതെ
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍....
പ്രവഹിക്കുന്നു സ്നേഹം നിണമായ്
സിരയില്‍ നിന്നും സിരയില്‍
പ്രണയത്തിന്‍ കൈകള്‍ ശൂന്യമാകുമ്പോള്‍
ധൈര്യവുമെന്തേ വെടിയാന്‍....
ഒന്നായ് മാറും മനങ്ങള്‍ രണ്ടായ് തീര്‍ക്കരുതേ..
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍....
(ഹൃദയം നിറയെ....)