Hrdayam niraye nin sindagalaal

ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍
Year
Language

ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽ‌പ്പൂ ഞാന്‍
ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽ‌പ്പൂ ഞാന്‍
എൻ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍
അനുപദമെന്നില്‍ നിന്‍ ചലനങ്ങള്‍ അറിവൂ ഞാന്‍
എന്‍ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍....

കേള്‍ക്കാനൊന്നേ കേള്‍ക്കാനുലകില്‍
എന്നുയിരാകും പ്രിയനേ...
എന്നും വിണ്ണിനനുഗ്രഹമേതും
അവനുടെ വീടിന്നരുളാന്‍
ഈയൊരു പ്രാർത്ഥനയല്ലാതൊന്നും ഇല്ലാതെ
എന്‍ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍...
ഓഹോ....

ആശയൊന്നെന്നില്‍ നിന്നുടലെന്റെ
ചേലാഞ്ചലത്താൽ ചുറ്റാന്‍
നിന്നെയെടുക്കാന്‍ കയ്യിലൊതുക്കാന്‍
നീലനഭസ്സില്‍ ഒഴുകാന്‍
പറയാനറിയാതഭിലാഷങ്ങള്‍ പലതാകെ
എന്‍ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍...
(ഹൃദയം നിറയെ....)

hṛdayaṁ niṟayĕ nin sindagaḽāl nil‌ppū ñān
hṛdayaṁ niṟayĕ nin sindagaḽāl nil‌ppū ñān
ĕn priyane nin anurāgattil alivū ñān
anubadamĕnnil nin salanaṅṅaḽ aṟivū ñān
ĕn priyane nin anurāgattil alivū ñān....

keḽkkānŏnne keḽkkānulagil
ĕnnuyirāguṁ priyane...
ĕnnuṁ viṇṇinanugrahameduṁ
avanuḍĕ vīḍinnaruḽān
īyŏru prārtthanayallādŏnnuṁ illādĕ
ĕn priyane nin anurāgattil alivū ñān...
oho....

āśayŏnnĕnnil ninnuḍalĕnṟĕ
selāñjalattāl suṭrān
ninnĕyĕḍukkān kayyilŏdukkān
nīlanabhassil ŏḻugān
paṟayānaṟiyādabhilāṣaṅṅaḽ paladāgĕ
ĕn priyane nin anurāgattil alivū ñān...
(hṛdayaṁ niṟayĕ....)