മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ് നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്മണിവീണയില്
സുന്ദരസ്വരധാര ഉണരട്ടേ
ഉണരട്ടേ.....
മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ് നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍
നിറയുമീ ദുഖത്തിന് ചുടുനെടുവീര്പ്പുകള്
നിന്മുന്നില് തെന്നലായ് ഒഴുകട്ടെ
ആ പുണ്യ ദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ
ജനിക്കട്ടേ.....
മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ് നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍