Hastinaburiyude

ഹസ്തിനപുരിയുടെ
Work
Year
Language

ആ....ആ....ആ....
ഹസ്തിനപുരിയുടെ ചൈതന്യമേ
കവച കുണ്ഡല ഭൂഷിതനേ
(ഹസ്തിനപുരിയുടെ....)
വീരന്മാരുടെ വീരകുമാരാ
വിഷാദമെന്തിനു നാഥാ ഈ
വിഷാദമെന്തിനു നാഥാ
ഹസ്തിനപുരിയുടെ ചൈതന്യമേ
കവച കുണ്ഡല ഭൂഷിതനേ

പരിഹാസങ്ങൾ ചൊരിയുന്നവരുടെ പുരാണമറിയില്ലേ
എല്ലാം വിദ്വേഷസൃഷ്ടികളല്ലേ
(പരിഹാസങ്ങൾ.....)
കൈയ്യില്ലാത്തവർ തിരയില്ലാത്തത്
കുറവായ് കരുതുകയല്ലേ ഒരു
കുറവായ് കരുതുകയല്ലേ
ഹസ്തിനപുരിയുടെ ചൈതന്യമേ
കവച കുണ്ഡല ഭൂഷിതനേ

പിറന്നുവീണതു നമ്മുടെ അറിവിൻപ്രകാരമല്ലല്ലോ
എല്ലാം വിധാത കല്പനയല്ലോ
(പിറന്നുവീണതു....)
കർമ്മം ചെയ്യാനല്ലോ നമ്മൾ
ജനനാൽ ബന്ധിതരായി മണ്ണിൽ
ജനനാൽ ബന്ധിതരായി
(ഹസ്തിനപുരിയുടെ....)

ā....ā....ā....
hastinaburiyuḍĕ saidanyame
kavasa kuṇḍala bhūṣidane
(hastinaburiyuḍĕ....)
vīranmāruḍĕ vīragumārā
viṣādamĕndinu nāthā ī
viṣādamĕndinu nāthā
hastinaburiyuḍĕ saidanyame
kavasa kuṇḍala bhūṣidane

parihāsaṅṅaḽ sŏriyunnavaruḍĕ purāṇamaṟiyille
ĕllāṁ vidveṣasṛṣṭigaḽalle
(parihāsaṅṅaḽ.....)
kaiyyillāttavar tirayillāttat
kuṟavāy karudugayalle ŏru
kuṟavāy karudugayalle
hastinaburiyuḍĕ saidanyame
kavasa kuṇḍala bhūṣidane

piṟannuvīṇadu nammuḍĕ aṟivinpragāramallallo
ĕllāṁ vidhāda kalbanayallo
(piṟannuvīṇadu....)
karmmaṁ sĕyyānallo nammaḽ
jananāl bandhidarāyi maṇṇil
jananāl bandhidarāyi
(hastinaburiyuḍĕ....)