Hariraaga saagaram[bonas traakk]

ഹരിരാഗ സാഗരം[ബോണസ് ട്രാക്ക്]
Work
Year
Language

ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ്
ഇരുളാം സമാധിയില്‍ തിരിതാഴ്ന്ന ദീപമായ്
ശ്രുതിചേര്‍ന്നു നൊന്തുപാടൂ പ്രണയവീണേ നീ
ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ്

മംഗല്യയാമിനി മാലേയമോഹിനി
സൂര്യാനുരാഗിയായ് നില്‌പൂ നീ
ഗന്ധര്‍‌വ്വനാദമാം ധ്യാനാനുഭൂതിയില്‍
ശാലീനശില്‌പമായ് നില്‌പൂ നീ
എങ്ങോ മറന്നിട്ട നിന്‍ കാല്‍ച്ചിലമ്പിന്‍റെ
മുത്തുകളെല്ലാം അടര്‍ന്നുപോയി
ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ
ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ്

ഏകാന്തവീഥിയില്‍ നീ നിന്‍റെ യാത്രയെ
തീര്‍ത്ഥാടനങ്ങളായ് മാറ്റുമ്പോള്‍
കാണാതെയിറ്റുന്ന കണ്ണീര്‍‌മഴത്തുള്ളി
നോവുന്ന വിങ്ങലായ് മായ്ക്കുമ്പോള്‍
താനേ വിതുമ്പുന്ന സന്ധ്യേ നിനക്കെന്‍റെ
മന്ത്രവിശുദ്ധമാം മംഗളങ്ങള്‍
ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ
ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ്

harirāgasāgaraṁ niṟamārnnŏrormmayāy
iruḽāṁ samādhiyil tiridāḻnna dībamāy
śrudisernnu nŏndubāḍū praṇayavīṇe nī
harirāgasāgaraṁ niṟamārnnŏrormmayāy

maṁgalyayāmini māleyamohini
sūryānurāgiyāy nil‌pū nī
gandhar‌vvanādamāṁ dhyānānubhūdiyil
śālīnaśil‌pamāy nil‌pū nī
ĕṅṅo maṟanniṭṭa nin kālscilambinṟĕ
muttugaḽĕllāṁ aḍarnnuboyi
śrudilayalole guṇaśīle śubhasaride nī
harirāgasāgaraṁ niṟamārnnŏrormmayāy

egāndavīthiyil nī ninṟĕ yātrayĕ
tīrtthāḍanaṅṅaḽāy māṭrumboḽ
kāṇādĕyiṭrunna kaṇṇīr‌maḻattuḽḽi
novunna viṅṅalāy māykkumboḽ
tāne vidumbunna sandhye ninakkĕnṟĕ
mandraviśuddhamāṁ maṁgaḽaṅṅaḽ
śrudilayalole guṇaśīle śubhasaride nī
harirāgasāgaraṁ niṟamārnnŏrormmayāy