Title (Indic)ഉഷാകിരണങ്ങള്‍ WorkGuruvayoor Kesavan Year1977 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer P Bhaskaran LyricsMalayalamഉഷാകിരണങ്ങള്‍ പുല്കി പുല്കി തുഷാരബിന്ദുവിന് വദനം ചുമന്നു പകലിന് മാറില്‍ ദിനകരകരങ്ങള്‍ പവിഴമാലികകളണിഞ്ഞു (ഉഷാ) കാമദേവന്റെ നടയില്‍ പൂജയ്ക്കു കാണിയ്ക്ക വെച്ചൊരു പൂപ്പാലികപോല് കോമളസുരഭീമാസമൊരുക്കിയ താമരപ്പൊയ്ക തിളങ്ങീ - തിളങ്ങീ (ഉഷാ) വാസരക്ഷേത്രത്തില്‍ കാഴ്ചശീവേലിയ്ക്കു വാരിദരഥങ്ങള് വന്നു നിരന്നു പുഷ്പിതചൂതരസാലവനങ്ങള് രത്നവിഭൂഷകളണിഞ്ഞു (ഉഷാ) Englishuṣāgiraṇaṅṅaḽ pulgi pulgi tuṣārabinduvin vadanaṁ sumannu pagalin māṟil dinagaragaraṅṅaḽ paviḻamāligagaḽaṇiññu (uṣā) kāmadevanṟĕ naḍayil pūjaykku kāṇiykka vĕccŏru pūppāligabol komaḽasurabhīmāsamŏrukkiya tāmarappŏyga tiḽaṅṅī - tiḽaṅṅī (uṣā) vāsarakṣetrattil kāḻsaśīveliykku vāridarathaṅṅaḽ vannu nirannu puṣpidasūdarasālavanaṅṅaḽ ratnavibhūṣagaḽaṇiññu (uṣā)