ഗണപതിയേ ശരണം
ശിവസുതനേ ശരണം
കരിവദനാ വരദായകാ
കരുണാകരാ ശരണം
(ഗണപതിയേ)
വിളിപ്പുറത്തോടിവരും വിഘ്നേശ്വരാ
വീര്യത്തിന്‍ നായകനാം ജ്ഞാനേശ്വരാ
തുമ്പിക്കരമുയര്‍ത്തൂ...
അന്‍പോടീയേഴകളെയനുഗ്രഹിക്കൂ
വിഘ്നേശ്വരാ... ജ്ഞാനേശ്വരാ...
(ഗണപതിയേ)
എതിര്‍പ്പുകള്‍ തീര്‍ത്തൊഴിക്കും അനഘാത്മജാ
എന്നും നിന്‍ നിഴലില്‍ ഞങ്ങളൊളികണ്ടെങ്കില്‍
ഈ മണ്ണില്‍ വിളനിറയ്ക്കൂ...
ഇവിടത്തെ ശിലകളെയും ലതകളാക്കൂ
വിഘ്നേശ്വരാ... ജ്ഞാനേശ്വരാ...
(ഗണപതിയേ)