ഗംഗായമുനകളേ.....സംഗമം തേടും ദാഹങ്ങളേ....
ഒന്നിച്ചു ചേര്‍ന്നിട്ടും നിങ്ങളിന്നകലെ
ഉദയാസ്തമയങ്ങള്‍പോലെ....
(ഗംഗായമുനകളേ......)
ഗംഗായമുനകളേ...
രണ്ടു സമാന്തരരേഖകള്‍ പോലെ
രണ്ടു ധ്രുവങ്ങള്‍ പോലെ
(രണ്ടു സമാന്തരരേഖകള്‍......)
ഒരിയ്ക്കലുമടുക്കാതെ അകന്നേ നില്‍ക്കുന്നു
തുടിയ്ക്കുന്ന ഹൃദയവുമായി..... നിന്നു
വിതുമ്പുന്ന ഹൃദയവുമായി....
സായൂജ്യമെവിടേ....സാന്ത്വനമെവിടേ
നാടകം ഇതിന്നന്തമെവിടേ...
ഗംഗായമുനകളേ.....സംഗമം തേടും ദാഹങ്ങളേ....
ഒന്നിച്ചു ചേര്‍ന്നിട്ടും നിങ്ങളിന്നകലെ
ഉദായസ്തമയങ്ങള്‍പോലെ....
ഗംഗായമുനകളേ...
മൃദുലവികാരത്തിന്‍ വീചിയിലൂടെ
മധുരാനുഭൂതിയിലൂടെ
(മൃദുലവികാരത്തിന്‍.....)
മതിമറന്നൊഴുകുമ്പോള്‍ മാദക ശൃംഗാര
മധുനുകരാനൊരു മോഹം പുല്‍കി-
പ്പടരുവാന്‍ വല്ലാത്ത ദാഹം...
സംഗമമെവിടെ...സാഫല്യമെവിടെ...
നാമൊന്നു ചേരാമിവിടെ...