കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കില്‍
കാണുന്നതെങ്ങിനെ നിന് രൂപം? നീ
കാണുന്നതെങ്ങിനെ നിന് രൂപം?
നിന്നിലെ സത്യങ്ങള്‍ നേരിട്ടരിയാത്ത നിസ്സാരജീവിയല്ലോ നീയൊരു
നിസ്സാരജീവിയല്ലോ
സ്വപ്നനങ്ങള് പോലെ അനന്തമാം വാനം
സ്വര്‍ഗ്ഗത്തെ നോക്കി തളരുന്ന ഭൂമി
(സ്വപ്നങ്ങള്‍...)
മുന്നില്‍ നീളുന്നു വിളറിയ വീഥി
മൂന്നുലകും കണ്ടുവെന്നാണു ഭാവം
(കണ്ണുണ്ടെങ്കിലും...)
കൂരിരുള്‍ വന്നാല്‍ കുരുടനായ് തീരും
കൂവളപ്പൂവിതള് കണ്ണുള്ള നീയും
(കൂരിരുള്‍...)
മനസ്സില്‍ വെളിച്ചം വിടരുകില്ലെങ്കില്(2)
മിഴിയുള്ളനീയും അന്ധനു തുല്യം
(കണ്ണുണ്ടെങ്കിലും...)