Enre svapnannal

എന്റെ സ്വപ്നങ്ങള്‍
Year
Language

എന്റെ സ്വപ്നങ്ങള്‍ കൊണ്ടു തീര്‍ത്തൊരു മന്ദിരം
ആ മന്ദിരപ്പൂമുഖപ്പടിയില്‍
നിറകണ്ണുമായിരിക്കുന്നു ഞാന്‍
സ്നേഹമയിയെത്തേടി
(എന്റെ സ്വപ്നങ്ങള്‍)

കളിയായ് പണ്ടു പറഞ്ഞു നീയും
കിളിക്കുള്ളതല്ലയീ പുഷ്പം
(കളിയായു്)
പ്രേമവതീ നീയാപ്പൂവായി മാറുമ്പോള്‍
പൈങ്കളി ഞാനും കരഞ്ഞു
(എന്റെ സ്വപ്നങ്ങള്‍)

എന്തിനു സ്മൃതികള്‍ നിരന്തരം എന്നെ
നുള്ളി നോവിക്കാന്‍ വന്നു
(എന്തിനു )
തീരാദുഃഖം എന്‍ മിഴിക്കുള്ളില്‍
മഴമേഘമാലകളായി
(തീരാദുഃഖം)

(എന്റെ സ്വപ്നങ്ങള്‍) (2)

ĕnṟĕ svapnaṅṅaḽ kŏṇḍu tīrttŏru mandiraṁ
ā mandirappūmukhappaḍiyil
niṟagaṇṇumāyirikkunnu ñān
snehamayiyĕtteḍi
(ĕnṟĕ svapnaṅṅaḽ)

kaḽiyāy paṇḍu paṟaññu nīyuṁ
kiḽikkuḽḽadallayī puṣpaṁ
(kaḽiyāyu്)
premavadī nīyāppūvāyi māṟumboḽ
paiṅgaḽi ñānuṁ karaññu
(ĕnṟĕ svapnaṅṅaḽ)

ĕndinu smṛtigaḽ nirandaraṁ ĕnnĕ
nuḽḽi novikkān vannu
(ĕndinu )
tīrāduḥkhaṁ ĕn miḻikkuḽḽil
maḻameghamālagaḽāyi
(tīrāduḥkhaṁ)

(ĕnṟĕ svapnaṅṅaḽ) (2)