Enre svandamaay

എന്റെ സ്വന്തമായ്‌
Year
Language

ഓ..ഒ‌ഹോ‌...ഹോ...നാ നനാ നനാ....
ഓ ഹോ ഹോ എന്റെ സ്വന്തമായ്
ഓ ഹോ ഹോ ഇന്നു നിന്‍ മുഖം
എന്തൊരിഷ്ടമായ്...ഹോയ്...
നിന്റെ വാക്കുകള്‍...
ഓഹോ ഓഹോ ഇതു നീ അറിയുന്നോ...
ഓ ഹോ ഹോ എന്റെ സ്വന്തമായ്
ഓ ഹോ ഹോ ഇന്നു നിന്‍ മുഖം...

ഓ ഓ ഓ...നിലാവലിഞ്ഞ പോലെ...
ഓ ഓ ഓ...നീരാമ്പലെന്ന പോലെ
ഓ ഓ ഓ...വിലോലമെന്റെ നെഞ്ചില്‍
ഓ ഓ ഓ...നിറഞ്ഞതെന്തിനോ നീ...
കാണാതിരുന്നെങ്കിലാമാത്ര ഒഴുകിടുമൊരു
കാളിന്ദി പോലെന്റെ കണ്ണീരിന്‍ കണികകള്‍
കേട്ടില്ല നിന്‍ പാട്ടുകൾ ‌എങ്കില്‍ ഉരുവിടുമൊരു
കര്‍പ്പൂരദീപത്തിന്‍ ആത്മാവു പോലെ ഞാന്‍...
(ഓ ഹോ ഹോ എന്റെ സ്വന്തമായ്...)

ഓ ഓ ഓ...കിനാവു പെയ്ത കാലം
ഓ ഓ ഓ...നിറങ്ങള്‍ നെയ്ത നേരം
ഓ ഓ ഓ...നിനച്ചുപോയതെല്ലാം...
ഓ ഓ ഓ...ഞാന്‍ നിന്റെ മാത്രമല്ലേ...
നിന്നോടു ചേരുന്ന കാറ്റിന്റെ കളിമൊഴികളില്‍
എന്നാളുമെന്‍ പരിഭവം കുന്നിമണികളായ്..
ആരോരും കാണാത്ത താളില്‍ ഒളിച്ചുവെച്ച
നിന്‍ ചിത്രമീ ജന്മമെൻ കരളിന്‍ കണികളായ്...
(ഓ ഹോ ഹോ എന്റെ സ്വന്തമായ്...)

o..ŏ‌ho‌...ho...nā nanā nanā....
o ho ho ĕnṟĕ svandamāy
o ho ho innu nin mukhaṁ
ĕndŏriṣṭamāy...hoy...
ninṟĕ vākkugaḽ...
oho oho idu nī aṟiyunno...
o ho ho ĕnṟĕ svandamāy
o ho ho innu nin mukhaṁ...

o o o...nilāvaliñña polĕ...
o o o...nīrāmbalĕnna polĕ
o o o...vilolamĕnṟĕ nĕñjil
o o o...niṟaññadĕndino nī...
kāṇādirunnĕṅgilāmātra ŏḻugiḍumŏru
kāḽindi polĕnṟĕ kaṇṇīrin kaṇigagaḽ
keṭṭilla nin pāṭṭugaḽ ‌ĕṅgil uruviḍumŏru
karppūradībattin ātmāvu polĕ ñān...
(o ho ho ĕnṟĕ svandamāy...)

o o o...kināvu pĕyda kālaṁ
o o o...niṟaṅṅaḽ nĕyda neraṁ
o o o...ninaccuboyadĕllāṁ...
o o o...ñān ninṟĕ mātramalle...
ninnoḍu serunna kāṭrinṟĕ kaḽimŏḻigaḽil
ĕnnāḽumĕn paribhavaṁ kunnimaṇigaḽāy..
āroruṁ kāṇātta tāḽil ŏḽiccuvĕcca
nin sitramī janmamĕn karaḽin kaṇigaḽāy...
(o ho ho ĕnṟĕ svandamāy...)