എന്റെ പ്രണയത്തിൻ താജ്മഹാളിൽ
വന്നുചേർന്നൊരു വനശലഭമേ.....
എന്റെ പ്രണയത്തിൻ താജ്മഹാളിൽ
വന്നുചേർന്നൊരു വനശലഭമേ
എന്റെ യമുനതൻ തീരങ്ങളിൽ
അറിയാതെകേഴുന്നവേഴാമ്പലേ...
(എന്റെ പ്രണയത്തിൻ)
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും
നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാനണയും
നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും
കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും ....
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ -
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ -
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം
നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം
കഥയറിയാതെപാടുന്നപൂങ്കുയിലാവാം.....
(എന്റെ പ്രണയത്തിൻ)