Enre manorathattile

എന്റെ മനോരഥത്തിലെ
Work
Year
Language

എന്റെ മനോരഥത്തിലെ ഏഴുവര്‍ണ്ണതലങ്ങളില്‍
എങ്ങിനെയെന്നറിയില്ലൊരു മധുരവേദന
നിര്‍വ്വചനാതീതമായ് സുഖകരമായൊരാ
നൊമ്പരത്തിനു മരുന്നു തേടുന്നു ഞാന്‍

ഏകാന്തതയിലെന്‍ സ്വസ്ഥത നീക്കിടുമെന്‍
ചേതനതന്‍ വേദനകള്‍ കുളിരുണര്‍ത്തുമ്പോള്‍
തൊട്ടതെല്ലാം സിദ്ധികളുള്ള നിന്‍
സിദ്ധൗഷധസ്പര്‍ശനത്താല്‍ സുഖപ്പെടുത്തു
എന്നെ സുഖപ്പെടുത്തു

എത്രശരല്‍ക്കാലമായ് എത്രവസന്തങ്ങളായ്
എത്രയെത്ര ഹേമന്ത സന്ധ്യകളായ്
ബന്ധുരയാം വസുന്ധരേ നിന്റെ കരപല്ലവത്തിന്‍
ഇന്ദ്രജാലപരിചരണം കൊതിക്കുന്നു ഞാന്‍

ĕnṟĕ manorathattilĕ eḻuvarṇṇadalaṅṅaḽil
ĕṅṅinĕyĕnnaṟiyillŏru madhuravedana
nirvvasanādīdamāy sukhagaramāyŏrā
nŏmbarattinu marunnu teḍunnu ñān

egāndadayilĕn svasthada nīkkiḍumĕn
sedanadan vedanagaḽ kuḽiruṇarttumboḽ
tŏṭṭadĕllāṁ siddhigaḽuḽḽa nin
siddhauṣadhasparśanattāl sukhappĕḍuttu
ĕnnĕ sukhappĕḍuttu

ĕtraśaralkkālamāy ĕtravasandaṅṅaḽāy
ĕtrayĕtra hemanda sandhyagaḽāy
bandhurayāṁ vasundhare ninṟĕ karaballavattin
indrajālabarisaraṇaṁ kŏdikkunnu ñān