(പു) എന്റെ മനസ്സിലും നിന്റെ മനസ്സിലും ഏഴിലംപാലപ്പൂവനം
(സ്ത്രീ) എന്റെ നഭസ്സിലും നിന്റെ നഭസ്സിലും ഏഴിലംപാലപ്പൂമണം
(പു) ഒഴുകും ഒഴുകും പൂമണം
(സ്ത്രീ) തഴുകും തഴുകും പൂമണം
(ഡു) എന്റെ മനസ്സിലും നിന്റെ മനസ്സിലും ഏഴിലംപാലപ്പൂവനം
(പു) മാല കോര്‍ക്കും മനമെവിടെ പൂമാല കോര്‍ക്കും വനമെവിടെ (2)
(സ്ത്രീ) ശീതസമീരന സുമശരനണിയാന്‍ നീലക്കാവിന്‍ മലരെവിടെ
(പു) പാലക്കാവിന്‍ മലരെവിടെ
(ഡു) അ...
(ഡു) എന്റെ മനസ്സിലും നിന്റെ മനസ്സിലും ഏഴിലംപാലപ്പൂവനം
(സ്ത്രീ) വാക തീര്‍ക്കും വഴിയിതിലേ പൂവാക തീര്‍ക്കും വഴിയിതിലേ (2)
(പു) നീല മദാലസ മിഴികളിലെഴുതാന്‍ വേലിപ്പൂവിന്‍ മണമിവിടെ
(സ്ത്രീ) പാലപ്പൂവിന്‍ മണമിവിടെ