ഏകാകിയായ് കന്നിരാവിന്‍ കായലില്‍
വെണ്ണിലാവിന്‍ തോണിയില്‍ വന്നു ഞാന്‍
സ്നേഹരാഗം തേടുവാന്‍ അനുരാഗിണീ നീ വരമേകുമോ
(ഏകാകിയായ് )
ശ്രാവണം വീണുറങ്ങും പൊന്‍ മേടുകളില്‍
നീലാംബരം താണിറങ്ങും പൂങ്കോണുകളില്
ശ്രാവണം വീണുറങ്ങും പൊന്‍ മേടുകളില്‍
നീലാംബരം താണിറങ്ങും പൂങ്കോണുകളില്
തുളുമ്പും രാവിറമ്പുകളില് കിലുങ്ങും പൊന്കിനാവണിയില്
ഹൃദയം പാടുമ്പോള്‍ ഇന്ദ്രവീണാമര്മ്മരം പോലെ
അനുരാഗിണീ നിന് ലയമേകുമോ
(ഏകാകിയായ് )
കാല്‍വിരല്‍ തുമ്പുരുമ്മും പ്രേമോദയമായ്
എന്‍ കൈകളില്‍ മെയ്യൊതുങ്ങും പൊന്നാതിരയില്‍
കാല്‍വിരല്‍ തുമ്പുരുമ്മും പ്രേമോദയമായ്
എന്‍ കൈകളില്‍ മെയ്യൊതുങ്ങും പൊന്നാതിരയില്‍
സുമങ്ങള് സൌമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും
ഹൃദയം പാടുമ്പോള്‍ ലോലമാം നിന് ജീവതന്തികളില്
അനുരാഗിണീ നിന് ലയമേകുമോ
(ഏകാകിയായ് )