Ennini nyaaan nedum

എന്നിനി ഞാന്‍ നേടും
Work
Year
Language

എന്നിനി ഞാൻ നേടും
പ്രിയമാർന്നിടുമെൻ കിടപ്പാടം ദയാമയി
മഴകാക്കും വേഴാമ്പലു പോലെ
വഴി നോക്കുകയാണുറങ്ങാതെ

പ്രാണദനേ പ്രിയമാനസനേ
ഇനി എന്നോ വരുന്നെൻ ചാരേ

എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി
തുണയാവുകയില്ലുടൽ പോലും
കരയേറിടുമോ തുഴഞ്ഞാലും
പോവുകയോ ഇനി ചാവുകയോ
വിധി പോലും വെടിഞ്ഞോ തീരെ
എന്നിനി ഞാൻ കാണ്മൂ

ĕnnini ñān neḍuṁ
priyamārnniḍumĕn kiḍappāḍaṁ dayāmayi
maḻagākkuṁ veḻāmbalu polĕ
vaḻi nokkugayāṇuṟaṅṅādĕ

prāṇadane priyamānasane
ini ĕnno varunnĕn sāre

ĕnnini ñān kāṇmū
priyamānasanĕ nin selārnna sevaḍi
tuṇayāvugayilluḍal poluṁ
karayeṟiḍumo tuḻaññāluṁ
povugayo ini sāvugayo
vidhi poluṁ vĕḍiñño tīrĕ
ĕnnini ñān kāṇmū