Ennane nyaaan (M)

എങ്ങനെ ഞാന്‍ (M)
Work
Year
Language

എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ
എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടൂ
എന്‍ മനസ്സിന്‍ ആലിലയില്‍
പള്ളികൊള്ളും കണ്ണനുണ്ണീ
(എങ്ങനെ)

കോടി ജന്മം കഴിഞ്ഞാലും
നോമ്പെടുത്ത് കാത്തിരിക്കും
എങ്ങുപോയ് നീ മറഞ്ഞാലും
ആടലോടെ കാത്തിരിക്കും
(എങ്ങനെ)

ഏങ്ങിനില്‍ക്കും അമ്പാടിയില്‍
തേങ്ങിയോടും കാളിന്ദിയായ്
പൂക്കടമ്പായ് പൈക്കിടാവായ്
നീയണയാന്‍ കാത്തിരിക്കും
(എങ്ങനെ)

പാട്ടുപാടാന്‍ ഈണമില്ല
പെയ്തു തോരാന്‍ കണ്ണീരില്ല
മാമഴയായ് നീയുണരാന്‍
മാമയിലായ് ഞാനിരിപ്പൂ
(എങ്ങനെ)

ĕṅṅanĕ ñān uṟakkeṇḍū
ĕṅṅanĕ ñān uṇartteṇḍū
ĕn manassin ālilayil
paḽḽigŏḽḽuṁ kaṇṇanuṇṇī
(ĕṅṅanĕ)

koḍi janmaṁ kaḻiññāluṁ
nombĕḍutt kāttirikkuṁ
ĕṅṅuboy nī maṟaññāluṁ
āḍaloḍĕ kāttirikkuṁ
(ĕṅṅanĕ)

eṅṅinilkkuṁ ambāḍiyil
teṅṅiyoḍuṁ kāḽindiyāy
pūkkaḍambāy paikkiḍāvāy
nīyaṇayān kāttirikkuṁ
(ĕṅṅanĕ)

pāṭṭubāḍān īṇamilla
pĕydu torān kaṇṇīrilla
māmaḻayāy nīyuṇarān
māmayilāy ñānirippū
(ĕṅṅanĕ)