Endinee paattinu

എന്തിനീ പാട്ടിനു
Year
Language

എന്തിനീ പാട്ടിനു മധുരം
ഒന്നു കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍
കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാന്‍ തീരമില്ലെങ്കില്‍
പുണരാന്‍ തീരമില്ലെങ്കില്‍
എന്തിനു വെണ്ണിലാത്തോണി
നീ കൂടെയില്ലാത്ത രാവില്‍
മയിലായ് നീയില്ലെങ്കില്‍
മാരിവില്ലെന്തിനു മാനത്തു പൂക്കണം
(എന്തിനീ...)

വനമുരളിക നിന്നെത്തേടീ ഓ...ഓ..ഓഹോ
വനമുരളിക നിന്നെത്തേടീ
സ്വപ്‌നമുണരുന്ന യുഗസന്ധ്യ തേടി
മലരേ‍ മൊഴിയൂ‍ കുളിരേ പറയൂ
ചിരിച്ചെന്നെ മയക്കിയൊരഴകെവിടെ
(എന്തിനീ...)

സ്വരഹൃദയം തംബുരു മീട്ടീ ഓ..ഓ.. ഓഹോഹോ
സ്വരഹൃദയം തംബുരു മീട്ടീ
കാറ്റിലൊഴുകുന്നു മൃദുവേണുഗാനം
ഇലകള്‍ മറയും കിളിതന്‍ മൊഴിയില്‍
പ്രണയമൊരനുപമ ലയലഹരി
(എന്തിനീ...)

ĕndinī pāṭṭinu madhuraṁ
ŏnnu keḽkkān nī varillĕṅgil
keḽkkān nī varillĕṅgil
ĕndinī puḻayuḍĕ praṇayaṁ
vārippuṇarān dīramillĕṅgil
puṇarān dīramillĕṅgil
ĕndinu vĕṇṇilāttoṇi
nī kūḍĕyillātta rāvil
mayilāy nīyillĕṅgil
mārivillĕndinu mānattu pūkkaṇaṁ
(ĕndinī...)

vanamuraḽiga ninnĕtteḍī o...o..oho
vanamuraḽiga ninnĕtteḍī
svap‌namuṇarunna yugasandhya teḍi
malare mŏḻiyū kuḽire paṟayū
siriccĕnnĕ mayakkiyŏraḻagĕviḍĕ
(ĕndinī...)

svarahṛdayaṁ taṁburu mīṭṭī o..o.. ohoho
svarahṛdayaṁ taṁburu mīṭṭī
kāṭrilŏḻugunnu mṛduveṇugānaṁ
ilagaḽ maṟayuṁ kiḽidan mŏḻiyil
praṇayamŏranubama layalahari
(ĕndinī...)