Elugadal

ഏഴുകടല്‍
Year
Language

ലാലലാലാ ലാലാല ലാലാലാലാ
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
ദേവലോകത്തിലെ നർത്തകീരത്നങ്ങൾ
ഉർവശി മേനക രംഭ തിലോത്തമയോ
(ഏഴു കടലിൻ.....)

മാനത്തു നിന്നും വന്ന മാലാഖയോ
കാളിദാസന്റെ കാവ്യകന്യകയോ
കാമദേവന്റെ പുഷ്പശരമോ
രവിവർമ്മൻ ഉയിരേകിയ
സ്വർണ്ണ വർണ്ണചിത്രമോ
(ഏഴു കടലിൻ.....)

ഭാഗവതത്തിലെ ശ്രീകൃഷ്ണനോ
രാമായണത്തിലെ ശ്രീരാമനോ (2)
ശാകുന്തളത്തിലെ ദുഷ്യന്തനോ
തിരുരൂപം കുളിരേകും സ്വർണ്ണ വർണ്ണ ശില്പമോ
(ഏഴു കടലിൻ.....)

lālalālā lālāla lālālālā
eḻugaḍalinnakkarĕyuḽḽŏru
eḻu svararāga sundariyo
devalogattilĕ narttagīratnaṅṅaḽ
urvaśi menaga raṁbha tilottamayo
(eḻu kaḍalin.....)

mānattu ninnuṁ vanna mālākhayo
kāḽidāsanṟĕ kāvyaganyagayo
kāmadevanṟĕ puṣpaśaramo
ravivarmman uyiregiya
svarṇṇa varṇṇasitramo
(eḻu kaḍalin.....)

bhāgavadattilĕ śrīkṛṣṇano
rāmāyaṇattilĕ śrīrāmano (2)
śāgundaḽattilĕ duṣyandano
tirurūbaṁ kuḽireguṁ svarṇṇa varṇṇa śilbamo
(eḻu kaḍalin.....)