Elappulayanre

ഏലപ്പുലയന്റെ
Year
Language

ഏലപ്പുലയന്റെ മോള് മോള്
കായില്യം പൂയില്യം നാള്
പെണ്ണ് തെയ്യക്കം തേവി വെതച്ചാപ്പിന്നെ
കൊയ്യണതൊക്കെയും പൊന്ന്

കൊയ്യാനായ് പൊന്നാര്യനും പുഞ്ചേം
മൊറം കൊണ്ടേവായോ
കല്യാണപ്പെണ്ണേ കാക്കക്കറുമ്പി

പെണ്ണിന്‍ കണ്ണ് കണ്ണാന്തളി - കണ്ണാന്തളി
കാതിലിടാന്‍ കൈതോലപ്പൂ - കൈതോലപ്പൂ
കൈനിറയെ കാണാവള - കാണാവള
കാറ്റുകൊണ്ടാലെള്ളിന്‍ മണം - എള്ളിന്‍ മണം
കുറുമ്പിക്ക് കൂമ്പാളയാല്‍ മെല്ലെ വീശാന്‍ പൊന്നിന്‍ വിശറി
ആമാടപ്പണ്ടങ്ങള്‍ കൊരലാരം കാക്കപ്പൊന്ന്
[ഏലപ്പുലയന്റെ]

കൊമ്പില്ലാക്കൊമ്പാട്ടിപ്പായും പെണ്ണെക്കാണാന്‍
അത്തം‌പത്തിന്റെന്നേ വന്നേ ഓലച്ചാത്തന്‍
തകതകതക
കല്യാണത്തിന് മുല്ലപ്പന്തലു മേയുംനേരം നമ്മുടെ
പെണ്ണെക്കട്ടോണ്ടോടിപ്പോയേ കുഞ്ഞിത്തമ്പ്രാന്‍

elappulayanṟĕ moḽ moḽ
kāyilyaṁ pūyilyaṁ nāḽ
pĕṇṇ tĕyyakkaṁ tevi vĕdaccāppinnĕ
kŏyyaṇadŏkkĕyuṁ pŏnn

kŏyyānāy pŏnnāryanuṁ puñjeṁ
mŏṟaṁ kŏṇḍevāyo
kalyāṇappĕṇṇe kākkakkaṟumbi

pĕṇṇin kaṇṇ kaṇṇāndaḽi - kaṇṇāndaḽi
kādiliḍān kaidolappū - kaidolappū
kainiṟayĕ kāṇāvaḽa - kāṇāvaḽa
kāṭrugŏṇḍālĕḽḽin maṇaṁ - ĕḽḽin maṇaṁ
kuṟumbikk kūmbāḽayāl mĕllĕ vīśān pŏnnin viśaṟi
āmāḍappaṇḍaṅṅaḽ kŏralāraṁ kākkappŏnn
[elappulayanṟĕ]

kŏmbillākkŏmbāṭṭippāyuṁ pĕṇṇĕkkāṇān
attaṁ‌pattinṟĕnne vanne olaccāttan
tagadagadaga
kalyāṇattin mullappandalu meyuṁneraṁ nammuḍĕ
pĕṇṇĕkkaṭṭoṇḍoḍippoye kuññittambrān