Elamani

ഏലമണി
Year
Language

ഏലമണിക്കാടുചുറ്റി ഓടിവരും കാറ്റേ
നീലമലച്ചോലകളില്‍ നീന്തിവരും കാറ്റേ
ഏലമണിക്കാടുചുറ്റി....

ഏഴിമലച്ചരുവിലെ ഏഴിലം‌പാല പൂത്തുവോ?
നീരൊഴുകും പുഴയിലെ നീര്‍മാതളം പൂത്തുവോ?
ഏലമണിക്കാടുചുറ്റി...........

നിന്റെമെയ്യില്‍ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം?
നിന്റെവേര്‍പ്പില്‍ എന്തേസഖി ചന്ദനത്തിന്‍ കുളിര്‍മണം?
ഏലമണിക്കാടുചുറ്റി............

പകലൊളിയില്‍ ഈവനം ഒരു പരമശാന്തിമന്ദിരം
കാവല്‍നില്‍ക്കും വന്‍‌തരുക്കള്‍ നാമം ചൊല്ലും താപസര്‍

രാവുവന്നു കേറിയാലിതു കൂരിരുളിന്‍ ഗഹ്വരം
മൂടുപടം മാറ്റിയാലീ കാടുമൊരു രാക്ഷസന്‍
ഏലമണിക്കാടുചുറ്റി....

elamaṇikkāḍusuṭri oḍivaruṁ kāṭre
nīlamalaccolagaḽil nīndivaruṁ kāṭre
elamaṇikkāḍusuṭri....

eḻimalaccaruvilĕ eḻilaṁ‌pāla pūttuvo?
nīrŏḻuguṁ puḻayilĕ nīrmādaḽaṁ pūttuvo?
elamaṇikkāḍusuṭri...........

ninṟĕmĕyyil ĕndāṇinnī pŏnnilaññippūmaṇaṁ?
ninṟĕverppil ĕndesakhi sandanattin kuḽirmaṇaṁ?
elamaṇikkāḍusuṭri............

pagalŏḽiyil īvanaṁ ŏru paramaśāndimandiraṁ
kāvalnilkkuṁ van‌tarukkaḽ nāmaṁ sŏlluṁ tābasar

rāvuvannu keṟiyālidu kūriruḽin gahvaraṁ
mūḍubaḍaṁ māṭriyālī kāḍumŏru rākṣasan
elamaṇikkāḍusuṭri....