ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം...
കരിമുഖദേവാ ഗുണഗണനാഥാ
വഴി തരണേ നീ വിന അകലാന്‍...
കലിയുഗനാഥന്‍ ശനിയുടെ നാശന്‍
ശബരിഗിരീശന്‍ കണി അരുളാന്‍...(2)
ചന്ദ്രശേഖര നന്ദനാ
കാരുണ്യതീരം നീയേ സ്വാമീ
കൈവല്യതാരം നീയേ സ്വാമീ
ഈശ്വരാ......അയ്യപ്പനേ......
ചിന്മയനേ നിന്‍ മണ്ഡലകാലം
പൊന്‍മല മേലേ പൂത്തിരി നീട്ടി..(ചിന്മയനേ...)
നെയ്പ്രിയൻ നിന്നെ തേടി
യാത്രയാകുന്നു ഞങ്ങള്‍....
തിരുമല ശരണം
തിരുവടി ശരണം
തിരുപ്പടി ശരണം
തിരുവടി ശരണം
തിരുനട ശരണം
തിരുവടി ശരണം
ശരിയുടെ കിരണം
ശനിയുടെ ഹരണം
ചന്ദ്രശേഖര നന്ദനാ
കാരുണ്യതീരം നീയേ സ്വാമീ
കൈവല്യതാരം നീയേ സ്വാമീ...(2)
ഒരുവട്ടം കണ്ടാല്‍ പലവട്ടം ചെല്ലാന്‍
നെഞ്ചോരമാരാരോ എന്നോടു ചൊല്ലുന്നു..(2)
മനസ്സിന്റെ മേട്ടില്‍ നൊയമ്പുള്ള നാളില്‍
വിളിക്കുന്നുവോ നീ അയ്യനെ....
നിന്‍ ശംഖൊലി ചേരും നേരം നെഞ്ചില്‍
തുളസിപ്പൂ ചൂടി ഞാന്‍..
നിന്‍ മണി സ്വനം ചിലം കിലുങ്ങുന്നു
മനം സ്വയം വരാനിറങ്ങുന്നു
നിന്‍ മണി സ്വനം ചിലം കിലുങ്ങുന്നു
മനം സ്വയം വരാനിറങ്ങുന്നു
കാണാനായ് സ്വാമിയെ......
സ്വാമിയെ....സ്വാമിയെ...സ്വാമിയെ....
സ്വാമിയെ..........
(കരിമുഖദേവാ....)