Egaandamaay

ഏകാന്തമായ്‌
Year
Language

ഏകാന്തമായ്‌ വിട ചൊല്ലുമീ
സൂര്യന്റെ ചിത തീർത്തു സായന്തനം
തോരാത്തൊരീ മിഴിനീരുമായ്
നോവേറ്റു നില്പാണു നീലാംബരം
ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ
ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ
പിടയുന്നു ഞാനെന്ന നോവുപക്ഷി
ഈറൻ നിലാവിന്റെ പാട്ടു പക്ഷി
(ഏകാന്തമായ്...)

ഒറ്റത്തിരിത്തുമ്പു നീട്ടുന്നൊരെൻ
വേനൽ വിളക്കേ നീ മാത്രമാവുന്നു മുന്നിൽ
നക്ഷത്ര ജാലങ്ങൾ നിൻ പിന്നിലായ്
ആടിത്തളർന്നു ആരാണവർക്കാശ്രയം
പടമേറ്റുമീ കടൽ നീലമാണോ
പ്രാണന്റെ ജപമാലയാണോ
പറയാത്ത ദുഃഖങ്ങളാവോ
(ഏകാന്തമായ്...)

തീർത്ഥാടനം കൊണ്ടു തീരുന്നുവോ
ശാപങ്ങളെല്ലാം ശോകാന്തഭാവങ്ങളെല്ലാം
പൊയ്പ്പോയ കാരുണ്യ പുണ്യാമൃതം
കൈനീട്ടി വാങ്ങാൻ വെമ്പുന്നു സന്താപ ജന്മം
പൂവെന്നു ഞാൻ കരുതുന്നതെല്ലാം
പൊള്ളുന്ന തീനാളമാവോ
പുലർകാല സ്വപ്നങ്ങളാവോ
(ഏകാന്തമായ്...)

egāndamāy‌ viḍa sŏllumī
sūryanṟĕ sida tīrttu sāyandanaṁ
torāttŏrī miḻinīrumāy
noveṭru nilbāṇu nīlāṁbaraṁ
iḍanĕñjilĕ iruḽinṟĕ kūṭṭil
iḍanĕñjilĕ iruḽinṟĕ kūṭṭil
piḍayunnu ñānĕnna novubakṣi
īṟan nilāvinṟĕ pāṭṭu pakṣi
(egāndamāy...)

ŏṭrattirittumbu nīṭṭunnŏrĕn
venal viḽakke nī mātramāvunnu munnil
nakṣatra jālaṅṅaḽ nin pinnilāy
āḍittaḽarnnu ārāṇavarkkāśrayaṁ
paḍameṭrumī kaḍal nīlamāṇo
prāṇanṟĕ jabamālayāṇo
paṟayātta duḥkhaṅṅaḽāvo
(egāndamāy...)

tīrtthāḍanaṁ kŏṇḍu tīrunnuvo
śābaṅṅaḽĕllāṁ śogāndabhāvaṅṅaḽĕllāṁ
pŏyppoya kāruṇya puṇyāmṛtaṁ
kainīṭṭi vāṅṅān vĕmbunnu sandāba janmaṁ
pūvĕnnu ñān karudunnadĕllāṁ
pŏḽḽunna tīnāḽamāvo
pulargāla svapnaṅṅaḽāvo
(egāndamāy...)