Egaanda svapnattin

ഏകാന്ത സ്വപ്നത്തിൻ
Year
Language

ഏകാന്തസ്വപ്നത്തിൻ മരതകദ്വീപിൽ
ഏതോ ശരത്ക്കാല നീലിമയിൽ
മുന്തിരിത്തേൻ കിണ്ണം ചുണ്ടിലൊതുക്കി
മാലാഖയായ് നീ വന്നൂ എന്നിൽ
ആദ്യരോമാഞ്ചമായ് വിടർന്നൂ
(ഏകാന്ത..)

വെണ്‍മേഘകന്യകൾ ആകാശപ്പള്ളിയിൽ
മെഴുകുവിളക്കു കൊളുത്തുമ്പോൾ
തൂവെള്ളിച്ചിറകുമായ് അരികിലണഞ്ഞെന്നെ
ശോശന്നപ്പുഷ്പങ്ങളണിയിക്കൂ എന്നിൽ
ഒരു മൗന ലഹരിയായ് നീ നിറയൂ
(ഏകാന്ത..)

സ്വപ്നങ്ങളഞ്ജനം ചാർത്തിയ മിഴിയിൽ
സ്വർഗ്ഗീയനീലിമയുണരുമ്പോൾ
ഒരു നീലരാവിന്റെ അരമനയ്ക്കുള്ളിലെൻ
അനുഭൂതിയോർമ്മയിൽ തുളുമ്പുന്നൂ അതിൽ
ഒരു മനസ്സമ്മതം നീ നൽകൂ
(ഏകാന്ത...)

egāndasvapnattin maradagadvībil
edo śaratkkāla nīlimayil
mundiritten kiṇṇaṁ suṇḍilŏdukki
mālākhayāy nī vannū ĕnnil
ādyaromāñjamāy viḍarnnū
(egānda..)

vĕṇmeghaganyagaḽ āgāśappaḽḽiyil
mĕḻuguviḽakku kŏḽuttumboḽ
tūvĕḽḽicciṟagumāy arigilaṇaññĕnnĕ
śośannappuṣpaṅṅaḽaṇiyikkū ĕnnil
ŏru mauna lahariyāy nī niṟayū
(egānda..)

svapnaṅṅaḽañjanaṁ sārttiya miḻiyil
svarggīyanīlimayuṇarumboḽ
ŏru nīlarāvinṟĕ aramanaykkuḽḽilĕn
anubhūdiyormmayil tuḽumbunnū adil
ŏru manassammadaṁ nī nalgū
(egānda...)