തുള്ളിക്കൊരു കുടം പേമാരി
ഉള്ളിലൊരു തുടം തേന്മാരി
മാനത്തിരിക്കണ കുളിരും കോരി
മണ്ണില്‍ വന്ന വിരുന്നുകാരി
വിരുന്നുകാരി...
(തുള്ളിക്കൊരു)
മണ്ണു കുളിര്‍ത്തപ്പം പൊടിച്ചു വന്നത്
മന്ദാരപ്പൂങ്കാവ് നല്ലമാമര തേന്കാവ്
മനം കുളിര്‍ത്തപ്പം കുരുത്തു വന്നത്
മംഗല്യപ്പൂങ്കിനാവ് - നല്ല
മധുരത്തേന്കിനാവ്...
(തുള്ളിക്കൊരു)
മഴ നനഞ്ഞിട്ടും തണുപ്പുവീണിട്ടും
മനസ്സിന് തീയാണേ
എന്റെ മനസ്സിന് തീയാണേ
കരളിനുള്ളില് കുളിരിടുന്നത്
കല്യാണരാവാണേ - നല്ല
തേന്നിലാവാണേ...
(തുള്ളിക്കൊരു)