ഈശ്വരാ പരമകൃഷ്ണാ
സച്ചിദാനന്ദ വിഗ്രഹാ
അനാദി ആദിർ ഗോവിന്ദഃ
സർവ കാരുണ്യഹ
ലാലീ ഹേ ലാലി ലാലിലോ
ലാലി ലാലിലോ ലാലി ലാലിലോ ലാലി ലാലിലോ (2)
കണ്മണിയേ പുണ്യം നീ എന്നുയിരേ
നാളുകളായ് തേടുന്നേ ഇളം കുരുന്നേ (2)
കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും
മൗനം പാടുന്നുണ്ടേ തനിയേ
കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ
ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ
(ലാലീ ഹേയ് ലാലീ...)
പതിവായ് മുഖമോ കണിയാകാം
എൻ മിഴിയോ പുതിയ ചേലണിയേ
കനവിൽ മഴവിൽക്കലയോടേ
നിറമെഴുതും കരളോ പൂവണിയേ
ഉണ്ണി പിറന്നേ കളമൊഴിയേ
മകയിരനാളോ തിരി തെളിയേ
കണിമലരേ നീ തുയിലുണരേ
ആരോമൽ വാവേ നീ
ഉരുകിയ നെഞ്ചിൽ കുളിരണിയേ
പുതിയൊരു കൊഞ്ചൽ കരകവിയേ
കുയിലുകളേ പാടൂ കൂടേ
(ലാലീ ഹേയ് ലാലീ...)
വെയിലും മഴയും പല നാളിൽ
നറുമലരിൻ കവിളിൽ വീണലിയെ
കളിയും ചിരിയും മിഴിനീരും
തെളിമണലിൻ വഴിയിൽ പോയ് മറയേ
ഉണ്ണി വളർന്നേ കിളിമകളേ
അരിയ കുറുമ്പിൻ പുലരികളിൽ
അരമണി മിന്നി കുരുവികളേ
അമ്പാടിത്തെല്ലേ നീ
കുടുകുടെയോടും പടവുകളിൽ
തളയുടേ നാദം തൊടി നിറയെ
മയിലുകളേ ആടൂ നീളേ
(ലാലീ ഹേയ് ലാലീ...)