Eeranuduttumkondambaram sutrunna

ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
Year
Language

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്ത രാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ
വൃഥാ എന്തിനീ ദേവനെ കൈകൂപ്പുന്നൂ...?

കൊട്ടിയടച്ചൊരീ കോവിലിന്മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷതന്‍ വാസന്തി പൂമാല
വാങ്ങുവാനാരാരുമണയില്ലല്ലോ
(ഈറനുടുത്തും.........)

മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തു പോയോ?
(ഈറനുടുത്തും.........)

īṟanuḍuttuṁ kŏṇḍaṁbaraṁ suṭrunna
hemanda rāvilĕ vĕṇmugile
kaṇṇīril muṅṅiyorĕn kŏccugināvugaḽ
ĕndinī śrīgovil suṭriḍūnnū
vṛthā ĕndinī devanĕ kaigūppunnū...?

kŏṭṭiyaḍaccŏrī kovilinmunnil ñān
pŏṭṭikkaraññiṭṭu ninnāluṁ
vāḍātta pradīkṣadan vāsandi pūmāla
vāṅṅuvānārārumaṇayillallo
(īṟanuḍuttuṁ.........)

mānavahṛdayattin nŏmbaramorkkādĕ
mānattu sirikkunna vārdiṅgaḽe
mūḍubaḍamaṇiñña mūḍhavigārattin
nāḍagaṁ kaṇḍugaṇḍu maḍuttu poyo?
(īṟanuḍuttuṁ.........)