Eeranciragumaay

ഈറന്‍ചിറകുമായ്‌
Year
Language

ഈറന്‍ ചിറകുമായ് ഇതുവഴി പോയ്‌വരും
ഇടവപ്പാതിക്കാര്‍മുകിലേ...
തീരാദുഃഖത്തിന്‍ മിഴിനീര്‍ പൊയ്കയിലെ
താമരപ്പൂവായ് വിടർന്നവള്‍ ഞാന്‍
ഈറന്‍ ചിറകുമായ് ഇതുവഴി പോയ്‌വരും
ഇടവപ്പാതിക്കാര്‍മുകിലേ...

അഭിലാഷങ്ങള്‍ തന്‍ സ്വരരാഗമാധുരിയില്‍
അപശ്രുതി ചേര്‍ക്കുന്ന കറുത്തവാവേ (അഭിലാഷങ്ങള്‍ )
ഏതോ കഥയിലെ നായികയെപ്പോലെ
ഏകാന്ത നൊമ്പരത്തില്‍ വളര്‍ന്നവള്‍ ഞാന്‍
ഈറന്‍ ചിറകുമായ് ഇതുവഴി പോയ്‌ വരും
ഇടവപ്പാതിക്കാര്‍മുകിലേ...

നീറും മനസ്സിലെ നെടുവീര്‍പ്പുകള്‍ക്കുള്ളില്‍
നീര്‍ച്ചുഴി തീര്‍ക്കുന്ന നിമിഷങ്ങളേ...
നീര്‍ച്ചുഴി തീര്‍ക്കുന്ന നിമിഷങ്ങളേ..
മുഖം പൊത്തിക്കരയുമെന്‍ അന്തരാത്മാവിലെ
മൂകവിഷാദങ്ങള്‍ എന്നു തീരും...
(ഈറന്‍ ചിറകുമായ്...)

īṟan siṟagumāy iduvaḻi poy‌varuṁ
iḍavappādikkārmugile...
tīrāduḥkhattin miḻinīr pŏygayilĕ
tāmarappūvāy viḍarnnavaḽ ñān
īṟan siṟagumāy iduvaḻi poy‌varuṁ
iḍavappādikkārmugile...

abhilāṣaṅṅaḽ tan svararāgamādhuriyil
abaśrudi serkkunna kaṟuttavāve (abhilāṣaṅṅaḽ )
edo kathayilĕ nāyigayĕppolĕ
egānda nŏmbarattil vaḽarnnavaḽ ñān
īṟan siṟagumāy iduvaḻi poy‌ varuṁ
iḍavappādikkārmugile...

nīṟuṁ manassilĕ nĕḍuvīrppugaḽkkuḽḽil
nīrscuḻi tīrkkunna nimiṣaṅṅaḽe...
nīrscuḻi tīrkkunna nimiṣaṅṅaḽe..
mukhaṁ pŏttikkarayumĕn andarātmāvilĕ
mūgaviṣādaṅṅaḽ ĕnnu tīruṁ...
(īṟan siṟagumāy...)