Eenam maranna kaatre

ഈണം മറന്ന കാറ്റേ
Year
Language

ഈണം മറന്ന കാറ്റേ.. ഇതിലേ പറന്ന കാറ്റേ..
ഇത്തിരി നേരം ഈ താരാട്ടിനു താളവുമായ് വരൂ
(ഈണം.....)

ഇതളറിയാതെ വിരിഞ്ഞും, ഇമ നനയാതെ കരഞ്ഞും (2)
ഈ വഴിയില്‍.... ഇടവഴിയില്‍ ഇരു ചെറു പൂവുകള്‍ നില്‍പ്പൂ
ബാല്യം മായാത്ത കൌമാരവുമായ്‌ ഒരു പൂ ....
ബാല്യം മറന്ന ബാല്യവുമായ് ഇനി ഒരു പൂ ...

തണലറിയാത്ത കനവും, കനവറിയാത്ത മനവും (2)
ചുമലുകളില്‍..ഭാരവുമായ്‌ കഥയറിയാതൊരു കോലം
കാലം മീട്ടാത്ത കൈ വീണകളില്‍ കൂടീ ...
പാടാന്‍ മറന്ന പല്ലവിയുമോ പാഴ് ശ്രുതിയോ ...

ഈണം മറന്ന കാറ്റേ.. ഇതിലേ പറന്ന കാറ്റേ..
ഇത്തിരി നേരം ഈ താരാട്ടിനു താളവുമായ് വരൂ
(ഈണം.....)

īṇaṁ maṟanna kāṭre.. idile paṟanna kāṭre..
ittiri neraṁ ī tārāṭṭinu tāḽavumāy varū
(īṇaṁ.....)

idaḽaṟiyādĕ viriññuṁ, ima nanayādĕ karaññuṁ (2)
ī vaḻiyil.... iḍavaḻiyil iru sĕṟu pūvugaḽ nilppū
bālyaṁ māyātta kaൌmāravumāy‌ ŏru pū ....
bālyaṁ maṟanna bālyavumāy ini ŏru pū ...

taṇalaṟiyātta kanavuṁ, kanavaṟiyātta manavuṁ (2)
sumalugaḽil..bhāravumāy‌ kathayaṟiyādŏru kolaṁ
kālaṁ mīṭṭātta kai vīṇagaḽil kūḍī ...
pāḍān maṟanna pallaviyumo pāḻ śrudiyo ...

īṇaṁ maṟanna kāṭre.. idile paṟanna kāṭre..
ittiri neraṁ ī tārāṭṭinu tāḽavumāy varū
(īṇaṁ.....)