ആ.............
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ഈ സ്നേഹമുല്ലയില്‍ പൂവിടും താരകം
ഈറനാം മിഴികള്‍ തോരും ജീവനെന്ന കിളി പാടും
ഏതോ.... രാഗം
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ഉം.......
ദാഹമാര്‍ന്ന കനനിലും ദാനമേകും മുകിലുകള്‍
മൗനമൂറും ചൊടിയിലും പാല്‍ ചുരത്തും കതിരുകള്‍
പൂവ്വിതള്‍ സ്പര്‍ശ്ശമില്ലേ തൈമണിക്കാറ്റിലും
ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും
ഗരിനി. നിഗരിസ നിഗരിസ നിമപനി
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ആ............
നീരൊഴിഞ്ഞ പുഴയിലും മൂകരാഗകലകളം
നാടുറങ്ങും കുളിരിലും രാവറിഞ്ഞു നറുമണം
ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും
ഏഴു വര്‍ണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും
ഗരിനി. നിഗരിസ നിഗരിസ നിമപനി
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ആ............
// ഈ ശ്യാമസന്ധ്യയില്‍......//