ഈ പ്രേമത്തിൽ കോപം കാണും (ഫീൽ മൈ ലവ്)
എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും
എൻ പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ്
പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും
പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ്
പ്രേമത്തിൽ മൗനം കാണും പ്രേമത്തിൽ ഗന്ധം കാണും
പ്രേമത്തിൽ മധുരം കാണും ഉള്ളിൽ പ്രേമം എന്തോ പോലെ
സീ മൈ ലവ് സീ മൈ ലവ് (2)
(എൻ പ്രേമത്തിൽ...)
ഏയ് പകൽമഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ്
പനിനീരായ് ഒഴുകും നിന്മിഴിനീരിൽ ഫീൽ മൈ ലവ്
പൂന്തെന്നൽ നിന്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ്
പരിഭവമൊരു പുഴയായൊഴുകും നേരം ഫീൽ മൈ ലവ്
നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം
നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം
രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെ പോരൂ
ഫീൽ മൈ ലവ് ....ഫീൽ മൈ ലവ്
(എൻ പ്രേമത്തിൽ...)
നീലാമ്പൽ താലി കോർക്കും യാമത്തിൽ ഫീൽ മൈ ലവ്
രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ്
മഴ പാടും ഈണമെല്ലം കേൽക്കുമ്പോൾ ഫീൽ മൈ ലവ്
നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ്
താരകളെ കോർത്തു നിന്നിൽ ഹാരം ഞാൻ ചാർത്തിടാം
മേഘങ്ങൾ ചേർത്തു നമ്മൾ കൂടാരം കൂട്ടിടാം
നിനവെല്ലാം എന്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കിക്കാണാം
സീ മൈ ലവ്..സീ മൈ ലവ്..
(എൻ പ്രേമത്തിൽ...)
ĕn premattil kobaṁ kāṇuṁ premattil tāḽaṁ kāṇuṁ
ĕn premattil nāṇaṁ kāṇuṁ sakhiye phīl mai lav
premattil bhāraṁ kāṇuṁ premattil dūraṁ kāṇuṁ
premattil mohaṁ kāṇuṁ sakhiye phīl mai lav
premattil maunaṁ kāṇuṁ premattil gandhaṁ kāṇuṁ
premattil madhuraṁ kāṇuṁ uḽḽil premaṁ ĕndo polĕ
sī mai lav sī mai lav (2)
(ĕn premattil...)
ey pagalmaññil pādi pūkkuṁ pĕṇbūve phīl mai lav
paninīrāy ŏḻuguṁ ninmiḻinīril phīl mai lav
pūndĕnnal ninṟĕ mĕyyil taḻugumboḽ phīl mai lav
paribhavamŏru puḻayāyŏḻuguṁ neraṁ phīl mai lav
nāḽĕllāṁ nalladākkān nīyĕnnil seraṇaṁ
nīrāḍuṁ puṇyamāyĕn nĕñjoraṁ sāyaṇaṁ
rākkāṭrin īṇamĕllāṁ kādil sŏllān kūḍĕ porū
phīl mai lav ....phīl mai lav
(ĕn premattil...)
nīlāmbal tāli korkkuṁ yāmattil phīl mai lav
rāppūvin īṟan doruṁ neraṁ phīl mai lav
maḻa pāḍuṁ īṇamĕllaṁ kelkkumboḽ phīl mai lav
nin siriyāl neraṁ pularuṁ neraṁ phīl mai lav
tāragaḽĕ korttu ninnil hāraṁ ñān sārttiḍāṁ
meghaṅṅaḽ serttu nammaḽ kūḍāraṁ kūṭṭiḍāṁ
ninavĕllāṁ ĕnṟĕ kaṇṇil mĕllĕ mĕllĕ nokkikkāṇāṁ
sī mai lav..sī mai lav..
(ĕn premattil...)