Ee malarganyagal

ഈ മലർകന്യകൾ
Year
Language

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ?
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു

പിന്നെ ഞാനോതിയ വാക്കിലെല്ലാം
എന്തൊരു സംഗീതം നിന്നെ-
ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം
പിന്നെ ഞാനോതിയ..........(2)
എന്തെന്തു മാധുര്യം...
ഈമലര്‍ക്കന്യകള്‍ ........

പിന്നെ നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍
എന്തെന്തൊരാവേശം പിന്നെ
നിന്‍ നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം
പിന്നെ നിന്‍ കണ്‍കളില്‍ ...(2)
ഇന്നെന്തൊരുന്മാദം....
ഈമലര്‍ക്കന്യകള്‍ ............

īmalarkkanyagaḽ māranunedikkuṁ
premamĕnna tenille?
adil ŏruduḽḽi ŏruduḽḽi ñān pagarnnu
adil ŏruduḽḽi ŏruduḽḽi ñān nugarnnu

pinnĕ ñānodiya vākkilĕllāṁ
ĕndŏru saṁgīdaṁ ninnĕ-
kkuṟiccuḽḽa pāṭṭilĕllāṁ ĕndĕndu mādhuryaṁ
pinnĕ ñānodiya..........(2)
ĕndĕndu mādhuryaṁ...
īmalarkkanyagaḽ ........

pinnĕ nin kaṇgaḽil nokkinilkkān
ĕndĕndŏrāveśaṁ pinnĕ
nin niśvāsameṭru nilkkĕ innĕndŏrunmādaṁ
pinnĕ nin kaṇgaḽil ...(2)
innĕndŏrunmādaṁ....
īmalarkkanyagaḽ ............