Ee aanandam

ഈ ആനന്ദം
Year
Language

ഈ ആനന്ദം മറയരുതേ ഇനിയെന്നെന്നും
സങ്കല്പത്തിന്‍ ചിറകിലൊളിക്കാമിനിയെന്നെന്നും
ഒന്നായിടുവാന്‍ ഞാനും നീയും നിശതന്‍ മഞ്ചലില്‍

ഉഷസ്സുവിരിയേണ്ട ഇരുണ്ട വാനത്ത്
പക്ഷികള്‍ പാടേണ്ട രാവില്‍ മരങ്ങളില്‍
ആയിരം വര്‍ഷങ്ങള്‍ ഒഴുകിനീങ്ങട്ടെ
നിന്നാലിംഗനം എന്നെ മൂടട്ടെ
ലാലാലാലാലല...ലലലലല.....
നിശയുമുറങ്ങട്ടെ താരകള്‍ മായട്ടെ
നദിയും പാടാതെ മൌനമൊഴുകട്ടെ
ഒന്നിച്ചു ചേരും നമ്മള്‍ക്കായി
നിറയും നിത്യതയായി രജനി
എന്തിനു തിങ്കള്‍ സഖി നിന്‍ പുഞ്ചിരിയുണ്ടെങ്കില്‍
നിന്റെ മനോരഥവീഥിയില്‍ അതു വാനൊളിയല്ലെ?
അലതല്ലും സന്തോഷവേണി മനസ്സിന്‍ കരകളില്‍

മനസ്സില്‍ തുളുമ്പുമീ തേനോ അനുരാഗം
ഹൃദയം പാടുമീ സ്വരമോ സായൂജ്യം
കണ്ണില്‍കവിയും തെളിനീരലകള്‍
എഴുതിടുമാശതന്‍ കവിത പഠിക്കു
ലലലാലലലാ.....
പുതിയ ജീവനം പൂവിടുമല്ലോ
മനസ്സു മനസ്സില്‍ ലയിച്ചു കഴിഞ്ഞാല്‍
മുള്ളുകളെല്ലാം പൂവുകളാകും
കല്ലുകളെല്ലാം രത്നങ്ങളാകും
എന്നില്‍ നീയൊരു നന്ദനവനമായ് വളരുന്നു
എല്ലാമിന്നൊരു മായാജാലം അനുരാഗം
ഉള്ളത്തില്‍ ഊഞ്ഞാലയാടൂ സുഖത്തിന്‍ തെന്നലില്‍

ī ānandaṁ maṟayarude iniyĕnnĕnnuṁ
saṅgalbattin siṟagilŏḽikkāminiyĕnnĕnnuṁ
ŏnnāyiḍuvān ñānuṁ nīyuṁ niśadan mañjalil

uṣassuviriyeṇḍa iruṇḍa vānatt
pakṣigaḽ pāḍeṇḍa rāvil maraṅṅaḽil
āyiraṁ varṣaṅṅaḽ ŏḻuginīṅṅaṭṭĕ
ninnāliṁganaṁ ĕnnĕ mūḍaṭṭĕ
lālālālālala...lalalalala.....
niśayumuṟaṅṅaṭṭĕ tāragaḽ māyaṭṭĕ
nadiyuṁ pāḍādĕ maൌnamŏḻugaṭṭĕ
ŏnniccu seruṁ nammaḽkkāyi
niṟayuṁ nityadayāyi rajani
ĕndinu tiṅgaḽ sakhi nin puñjiriyuṇḍĕṅgil
ninṟĕ manorathavīthiyil adu vānŏḽiyallĕ?
aladalluṁ sandoṣaveṇi manassin karagaḽil

manassil tuḽumbumī teno anurāgaṁ
hṛdayaṁ pāḍumī svaramo sāyūjyaṁ
kaṇṇilgaviyuṁ tĕḽinīralagaḽ
ĕḻudiḍumāśadan kavida paṭhikku
lalalālalalā.....
pudiya jīvanaṁ pūviḍumallo
manassu manassil layiccu kaḻiññāl
muḽḽugaḽĕllāṁ pūvugaḽāguṁ
kallugaḽĕllāṁ ratnaṅṅaḽāguṁ
ĕnnil nīyŏru nandanavanamāy vaḽarunnu
ĕllāminnŏru māyājālaṁ anurāgaṁ
uḽḽattil ūññālayāḍū sukhattin dĕnnalil