Doore oru kurunnilam sooryanaay

ദൂരെ ഒരു കുരുന്നിളം സൂര്യനായ്
Year
Language

ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ (2)
മനസ്സില്‍ പിടയും കടലിന്നു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ

നിറം ചാര്‍ത്തുവാന്‍ നിന്നേ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി (2)
നിലാവിന്‍റെ നൃത്താഞ്ജലി
(ദൂരേ ഒരു കുരുന്നിളം)

വെയില്‍ത്തൂവലായി മഞ്ഞിന്‍ മണിപ്പൈതലായി മെല്ലേ
മയങ്ങുന്ന താരാട്ടായി തുളുമ്പുന്നു നീ
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി (2)
കിനാവിന്‍റെ ദീപാഞ്ജലി
(ദൂരേ ഒരു കുരുന്നിളം)

dūre ŏru kurunniḽaṁ sūryanāyi viriyān vĕmbunnu nī (2)
manassil piḍayuṁ kaḍalinnu poluṁ pudiyŏru sneha mukhaṁ
dūre ŏru kurunniḽaṁ sūryanāyi viriyān vĕmbunnu nī

niṟaṁ sārttuvān ninne vilolaṁ taloḍuvān
taṇuppuḽḽorāgāśaṁ viḽikkunnuvo
ninakkuḽḽadalle pāḍuṁ uṣassinṟĕ gīdāñjali (2)
nilāvinṟĕ nṛttāñjali
(dūre ŏru kurunniḽaṁ)

vĕyilttūvalāyi maññin maṇippaidalāyi mĕlle
mayaṅṅunna tārāṭṭāyi tuḽumbunnu nī
ninakkuḽḽadalle pūkkuṁ vāsanda puṣpāñjali (2)
kināvinṟĕ dībāñjali
(dūre ŏru kurunniḽaṁ)