ദൂരെ കനലായി എരിയുന്ന സൂര്യന്‍
നീറും മനസ്സോടെ തേങ്ങുന്നു ഭൂമി
ശ്യാമമേഘങ്ങള്‍ ഗതിമാറിയൊഴുകി
സ്നേഹതീരങ്ങള്‍ മരുഭൂമിയായി..
ചതിയുടെ നിഴലില്‍ ഭയമരുതരുതേ
വിധിയുടെ വഴിയില്‍ മിഴിനനയരുതേ
ത്യാഗമാതാവിന്‍ ഭാവം..
നന്മചോരാത്ത ജീവന്റെ ത്യാഗം
ദൂരെ കനലായി എരിയുന്ന സൂര്യന്‍
ശുഭയാത്ര പോകാമോ മഴമേഘമേ
അനുയാത്ര ചെയ്യാനായ് മനം കേഴുന്നു ..(2)
ചില്ലു പോലെ വീണുടഞ്ഞു
പെണ്ണിന്‍ മംഗല്യയോഗം
സ്വരമിടറുന്നു അകലുന്നു ഭാഗ്യം
(ദൂരെ...)
അരുതാത്ത വഴിയേ നീ പോകുന്നുവോ
തറവാടിന്‍ നിറദീപം അണയുന്നുവോ (2)
ദൂരെ എങ്ങോ പോയ്‌മറഞ്ഞു
സ്നേഹസൌഭാഗ്യമെല്ലാം
മനമുരുകുന്നു നിറയുന്നു ശോകം
(ദൂരെ...)