Dooradaaragannal

ദൂരതാരകങ്ങള്‍
Work
Year
Language

ദൂരതാരകങ്ങള്‍ പൊലിയും നിശാകുടീരം
കനല്‍ വീണ വീഥിയില്‍ എരിയുന്നു ജീവമോഹം
ദൂരതാരകങ്ങള്‍.....

താരാപഥം അതിരാകുമീ ഭൂവില്‍
തോരാതെയെന്‍ മിഴിയില്‍ പിറന്നു ശോകം
ഏതോ ദീപം തേടും ഏകാന്തയാമിനിയില്‍
ആരോ.....നീയും ഞാനും.....
ദൂരതാരകങ്ങള്‍....

വേഴാമ്പലേ..ഒരു ദാഹതീരമുണ്ടോ
വേര്‍പാടിലും സുഖനൊമ്പരങ്ങളുണ്ടോ
തേങ്ങും നെഞ്ചിനുള്ളില്‍ പ്രാണന്റെ മണ്‍കുടം
ആരോ തന്നു....വീണ്ടും....
(ദൂരതാരകങ്ങള്‍......)

dūradāragaṅṅaḽ pŏliyuṁ niśāguḍīraṁ
kanal vīṇa vīthiyil ĕriyunnu jīvamohaṁ
dūradāragaṅṅaḽ.....

tārābathaṁ adirāgumī bhūvil
torādĕyĕn miḻiyil piṟannu śogaṁ
edo dībaṁ teḍuṁ egāndayāminiyil
āro.....nīyuṁ ñānuṁ.....
dūradāragaṅṅaḽ....

veḻāmbale..ŏru dāhadīramuṇḍo
verbāḍiluṁ sukhanŏmbaraṅṅaḽuṇḍo
teṅṅuṁ nĕñjinuḽḽil prāṇanṟĕ maṇguḍaṁ
āro tannu....vīṇḍuṁ....
(dūradāragaṅṅaḽ......)