Dimk donn

ഡിംഗ്‌ ഡോങ്ങ്‌
Year
Language

ഡിംഗ്‌ ഡാംഗ് ഡിംഗ്‌ ഡാംഗ് പാടി വാ
ചിംഗ് ചാംഗ് താളത്തിലാടി വാ (2)
കാമുകഹൃദയം തേടി വാ
കണ്ണിൽ കതിരൊളി ചൂടി വാ

അനങ്ങുമ്പോൾ ചിലങ്കകൾ കിലുങ്ങി
അരയിൽ കിങ്ങിണി കുലുങ്ങി
കവിളത്തു മഴവില്ലു തിളങ്ങി
കരളിൽ സംഗീതം മുഴങ്ങി

കൈനീട്ടി നീയൊന്നു പുണരൂ
മലർവല്ലിയായ് നീ പടരൂ
മയിൽ പോലെ നടനം തുടരൂ
മനസ്സിൽ മധുരം പകരൂ
(ഡിംഗ്‌ ഡാംഗ് ...)

ḍiṁk‌ ḍāṁk ḍiṁk‌ ḍāṁk pāḍi vā
siṁk sāṁk tāḽattilāḍi vā (2)
kāmugahṛdayaṁ teḍi vā
kaṇṇil kadirŏḽi sūḍi vā

anaṅṅumboḽ silaṅgagaḽ kiluṅṅi
arayil kiṅṅiṇi kuluṅṅi
kaviḽattu maḻavillu tiḽaṅṅi
karaḽil saṁgīdaṁ muḻaṅṅi

kainīṭṭi nīyŏnnu puṇarū
malarvalliyāy nī paḍarū
mayil polĕ naḍanaṁ tuḍarū
manassil madhuraṁ pagarū
(ḍiṁk‌ ḍāṁk ...)