Title (Indic)തൃച്ചേവടികള്‍ WorkDharmayudham Year1973 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer P Bhaskaran LyricsMalayalamതൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു പിച്ചകപ്പൂവാണു ഞാന്‍ (തൃച്ചേവടികളില്‍) ആരാധനവിധിയറിയാതെ ദൂരത്തെ ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു ശ്രീകോവിലറിയാതെ ദേവനെ കാണാതെ ജീവിതമിത്രനാള്‍ കഴിഞ്ഞു (തൃച്ചേവടികളില്‍) പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ പ്രഭാതപുഷ്പത്തെ വീണ്ടും കഴുകി തുടച്ചെടുത്തു കാല്ക്കലഭയം തന്ന കാരുണ്യപൂരമാണെന് ദേവന് (തൃച്ചേവടികളില്‍) Englishtṛccevaḍigaḽil arscanaykkāy vanna piccagappūvāṇu ñān - vĕṟumŏru piccagappūvāṇu ñān (tṛccevaḍigaḽil) ārādhanavidhiyaṟiyādĕ dūrattĕ ārāmaladayil ñān viriññu śrīgovilaṟiyādĕ devanĕ kāṇādĕ jīvidamitranāḽ kaḻiññu (tṛccevaḍigaḽil) pradakṣiṇavaḻiyil pūjāri tūttĕṟiñña prabhādabuṣpattĕ vīṇḍuṁ kaḻugi tuḍaccĕḍuttu kālkkalabhayaṁ tanna kāruṇyabūramāṇĕn devan (tṛccevaḍigaḽil)