Devaa ninakkaay narumanam

ദേവാ നിനക്കായ്‌ നറുമണം
Year
Language

ദേവാ...ദേവാ .....
നിനക്കായ് നറുമണം ചൊരിയുന്ന
തുളസിക്കതിരാണു ഞാന്‍ (2)
ഈ വിശ്വമാകും പൂജാമുറിയിലെ
ചന്ദനത്തിരിയാണു ഞാന്‍
ദേവാ ചന്ദനത്തിരിയാണു ഞാന്‍
(ദേവാ..ദേവാ...)

പരിശുദ്ധസ്നേഹം കണ്ണുനീരാണെങ്കില്‍
എനിക്കു മിഴിനീര്‍ മതി എന്നും
എനിക്കു മിഴിനീര്‍ മതി
താമരപ്പൂവായ്...താമരപ്പൂവായ്
നിന്നുടെ കാല്‍ക്കല്‍ താണുതൊഴാന്‍മോഹം
നിത്യം താണുതൊഴാന്‍ മോഹം
(ദേവാ...ദേവാ നിനക്കായ് നറുമണം..)

പാവനത്യാഗം എരിതീയാണെങ്കില്‍
എനിക്കു ചെന്തീ മതി എന്നും
എനിക്കു ചെന്തീ മതി
ഹൃദയത്തിന്‍ മധുരം
ഹൃദയത്തിന്‍ മധുരം നിന്നുടെചുണ്ടില്‍
നേദിക്കുവാന്‍ ദാഹം..ദേവാ ..
നേദിക്കുവാന്‍ ദാഹം...
(ദേവാ...ദേവാ നിനക്കായ് നറുമണം..)

devā...devā .....
ninakkāy naṟumaṇaṁ sŏriyunna
tuḽasikkadirāṇu ñān (2)
ī viśvamāguṁ pūjāmuṟiyilĕ
sandanattiriyāṇu ñān
devā sandanattiriyāṇu ñān
(devā..devā...)

pariśuddhasnehaṁ kaṇṇunīrāṇĕṅgil
ĕnikku miḻinīr madi ĕnnuṁ
ĕnikku miḻinīr madi
tāmarappūvāy...tāmarappūvāy
ninnuḍĕ kālkkal tāṇudŏḻānmohaṁ
nityaṁ tāṇudŏḻān mohaṁ
(devā...devā ninakkāy naṟumaṇaṁ..)

pāvanatyāgaṁ ĕridīyāṇĕṅgil
ĕnikku sĕndī madi ĕnnuṁ
ĕnikku sĕndī madi
hṛdayattin madhuraṁ
hṛdayattin madhuraṁ ninnuḍĕsuṇḍil
nedikkuvān dāhaṁ..devā ..
nedikkuvān dāhaṁ...
(devā...devā ninakkāy naṟumaṇaṁ..)