Deva sandhya [M]

ദേവ സന്ധ്യ [M]
Work
Year
Language

ദേവസന്ധ്യാ ഗോപുരത്തില്‍ ചാരുചന്ദനമേടയില്‍..
ശാന്തമീ വേളയില്‍ സൗമ്യനാം ഗായകാ..
പാടുകനീയൊരു ഗാനം...
പവിഴനിലാവിന്‍ പ്രിയഗാനം...

ജനിയ്ക്കുംമുമ്പേ ഏഴുസ്വരങ്ങളും ജാതകമെഴുതിച്ചു തന്നു..
മഴതന്‍ നേര്‍ത്ത വിരലുകള്‍ മണ്ണില്‍ സ്മൃതികളില്‍ താളംപകര്‍ന്നു...
ഭൂമിതൻ യൗവ്വനം നീയറിയാതൊരു താമരത്തംബുരു തന്നു..
ശ്രുതിചേര്‍ക്കുമോ..ജതി സ്വരം പാടുമോ...
ശ്രുതിചേര്‍ക്കുമോ..ജതി സ്വരം പാടുമോ..

പനിനീര്‍പ്പൂക്കള്‍ പൊന്നലുക്കിടുമീ പല്ലവി പാടിയതാരോ...
പാടത്തെ കിളികള്‍‍ കലപിലകൂട്ടും കാകളി മൂളിയതാരോ...
പാടിയഗീതം പാതിയില്‍ നിര്‍ത്തി പറന്നുപോയതുമാരോ...
ചെവിയോര്‍ക്കുമോ..നിന്‍ സ്വരം കേള്‍ക്കുമോ...
ചെവിയോര്‍ക്കുമോ..നിന്‍ സ്വരം കേള്‍ക്കുമോ..

devasandhyā goburattil sārusandanameḍayil..
śāndamī veḽayil saumyanāṁ gāyagā..
pāḍuganīyŏru gānaṁ...
paviḻanilāvin priyagānaṁ...

janiykkuṁmumbe eḻusvaraṅṅaḽuṁ jādagamĕḻudiccu tannu..
maḻadan nertta viralugaḽ maṇṇil smṛtigaḽil tāḽaṁpagarnnu...
bhūmidan yauvvanaṁ nīyaṟiyādŏru tāmarattaṁburu tannu..
śrudiserkkumo..jadi svaraṁ pāḍumo...
śrudiserkkumo..jadi svaraṁ pāḍumo..

paninīrppūkkaḽ pŏnnalukkiḍumī pallavi pāḍiyadāro...
pāḍattĕ kiḽigaḽ kalabilagūṭṭuṁ kāgaḽi mūḽiyadāro...
pāḍiyagīdaṁ pādiyil nirtti paṟannuboyadumāro...
sĕviyorkkumo..nin svaraṁ keḽkkumo...
sĕviyorkkumo..nin svaraṁ keḽkkumo..