Title (Indic)വൈന്‍ ഗ്ലാസ് WorkDattuputhran Year1970 LanguageMalayalam Credits Role Artist Music G Devarajan Performer LR Eeswari Writer Vayalar Ramavarma LyricsMalayalamവൈൻ ഗ്ലാസ്സ് വൈൻ ഗ്ലാസ്സ് ആയിരമായിരമധരദലങ്ങളിൽ അമൃതു പകർന്ന വൈൻ ഗ്ലാസ്സ് വരൂ വാങ്ങൂ നിറയ്ക്കൂ കുടിയ്ക്കൂ പറന്നു പോകും നിമിഷങ്ങളിനി തിരിച്ചു വരികില്ല കരഞ്ഞു തേടി നടന്നാലവയെ കണ്ടെത്തുകയില്ല ഈ മദാലസ നിമിഷത്തിൽ ഈ മനോജ്ഞ സദനത്തിൽ നിറഞ്ഞ ലഹരിയിലെന്നോടൊത്തു നൃത്തം വെയ്ക്കൂ (വൈൻ..) പിരിഞ്ഞു പോകും നവയൗവനമിനി മടങ്ങി വരികില്ല വിരിഞ്ഞ മൊട്ടുകളിന്നു കൊഴിഞ്ഞാൽ വീണ്ടും വിടരില്ല ഈ അലൗകിക നിമിഷത്തിൽ ഈ വികാരസദനത്തിൽ ഒരിക്കലെങ്കിലുമെന്നോടൊത്തൊരു നൃത്തം വെയ്ക്കൂ (വൈൻ...) Englishvain glāss vain glāss āyiramāyiramadharadalaṅṅaḽil amṛtu pagarnna vain glāss varū vāṅṅū niṟaykkū kuḍiykkū paṟannu poguṁ nimiṣaṅṅaḽini tiriccu varigilla karaññu teḍi naḍannālavayĕ kaṇḍĕttugayilla ī madālasa nimiṣattil ī manojña sadanattil niṟañña lahariyilĕnnoḍŏttu nṛttaṁ vĕykkū (vain..) piriññu poguṁ navayauvanamini maḍaṅṅi varigilla viriñña mŏṭṭugaḽinnu kŏḻiññāl vīṇḍuṁ viḍarilla ī alaugiga nimiṣattil ī vigārasadanattil ŏrikkalĕṅgilumĕnnoḍŏttŏru nṛttaṁ vĕykkū (vain...)