ദൈവവുമിന്നൊരു കെട്ടുകഥ മനം
ഭാവന ചെയ്യും പഴയകഥ (2)
നേരെ നടന്നാൽ ഗതിയില്ല ഈ
കുരുടനു പിന്നെ വഴിയെന്ത് (2)
(ദൈവവു.....)
കലഹം കലുഷം മോഹം
പരിദേവനം രോദനം ദ്വേഷം (2)
എല്ലാം കാണുന്നേരം
ഗദ്ഗദം കേൾക്കുന്നേരം
രക്ഷകനായ് സംരക്ഷകനായ്
ഇല്ലില്ലൊരുവനുമെന്നോതും
(ദൈവവു.....)
തായും താതനും ഗുരുവുമിരിക്കാൻ
ഹൃദയം കോവിലാക്കീ ഞാൻ (2)
എന്റെ ഭൂമിയൊരു വെറും കൂട്
മനുഷ്യൻ കൂട്ടിലെ കിളിയല്ലോ
ഭക്തിയിൽ ഭീതിയിൽ മുങ്ങിടുവോർ എന്നും
ഉരുവിടുമീശ്വരഗാനങ്ങൾ
(ദൈവവു.....)
daivavuminnŏru kĕṭṭugatha manaṁ
bhāvana sĕyyuṁ paḻayagatha (2)
nerĕ naḍannāl gadiyilla ī
kuruḍanu pinnĕ vaḻiyĕnt (2)
(daivavu.....)
kalahaṁ kaluṣaṁ mohaṁ
paridevanaṁ rodanaṁ dveṣaṁ (2)
ĕllāṁ kāṇunneraṁ
gadgadaṁ keḽkkunneraṁ
rakṣaganāy saṁrakṣaganāy
illillŏruvanumĕnnoduṁ
(daivavu.....)
tāyuṁ tādanuṁ guruvumirikkān
hṛdayaṁ kovilākkī ñān (2)
ĕnṟĕ bhūmiyŏru vĕṟuṁ kūṭ
manuṣyan kūṭṭilĕ kiḽiyallo
bhaktiyil bhīdiyil muṅṅiḍuvor ĕnnuṁ
uruviḍumīśvaragānaṅṅaḽ
(daivavu.....)